മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് സജിൻ. സാന്ത്വനം പരമ്പരയിലൂടെ ശിവൻ എന്ന കഥാപാത്രമായാണ് സജിൻ പ്രോക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിൽ എത്തിയതോടെയാണ് സജിന്റെ ജീവിതം തന്നെ മാറിയത്.
ശിവനും അഞ്ജലിക്കും നിരവധി ആരാധകരാണ് ഉള്ളത്. നിരവധി ഫാൻസ് ഗ്രൂപ്പുകളും ഇവരുടെ പേരിൽ ഉണ്ട്. സ്‌ക്രീനിലെ വിശേഷമല്ലാതെ ജീവിതത്തിലെ നല്ലപാതിയെക്കുറിച്ചും സജിൻ പറയാറുണ്ട്. അഭിനേത്രിയായ ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തിരിക്കുന്നത്. സജിന്റെ ശിവൻ എന്ന കഥാപാത്രത്തിലേക്കെത്തുമുമ്പുള്ള ജീവിതയാത്രയിൽ അഭിനയമോഹവുമായി അവസരം തേടി നടന്നത് 11 വർഷമാണ്.
ALSO READ
എന്റെ ദയയെ ദൗർബല്യമായി കാണരുത്, ദയയ്ക്കും കാലാവധിയുണ്ട് ; ശ്രദ്ധ നേടി സാമന്തയുടെ വാക്കുകൾ
പ്ലസ് 2 സിനിമയിൽ അഭിനയിച്ചത് 10 വർഷം മുമ്പാണ്. അത് കഴിഞ്ഞ് താരം തമിഴ് സീരിയലിൽ അഭിനയിച്ചിരുന്നു. എന്നാൽ അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. നീണ്ട കാത്തിരിപ്പിന് ശേഷമാണ് തന്നെ തേടി സാന്ത്വനം സീരിയൽ എത്തിയതെന്ന് സജിൻ പറയുന്നുണ്ട്. അഭിനയരംഗത്ത് എത്തണമെന്നതായിരുന്നു തന്റെ ഏറ്റവും വലിയ ആഗ്രഹം. പ്ലസ് ടു സിനിമക്ക് ശേഷം അഭിനയിക്കാൻ അവസരങ്ങൾ ഒന്നും വന്നില്ല. അതിനിടയിലായിരുന്നു വിവാഹം.
പിന്നെ പ്രാരാബ്ധ്ങ്ങൾ ഏറെയായി. അതോടെ കാർ ഷോറൂമിൽ സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യാൻ തുടങ്ങി. അതിന്റെ ഇടയിലും ചാൻസ് തേടി ഒരുപാട് അലഞ്ഞിരുന്നു. ലീവിന്റെ പ്രശ്നങ്ങൾ വന്നതോടെ ആ ജോലി ഉപേക്ഷിച്ച് മെഡിക്കൽ റെപ്പായി ജോലി ചെയ്തു. അപ്പോൾ കൂടുതൽ ഫ്രീ ടൈം കിട്ടി. 11 വർഷത്തോളം അഭിനയിക്കാൻ അവസസരം തേടി അലഞ്ഞു. അങ്ങനെ സാന്ത്വനത്തിൽ എത്തിച്ചേർന്നുവെന്നും സജിൻ പറഞ്ഞു.
ഷഫ്നയാണ് എന്റെ ഏറ്റവും വലിയ പിന്തുണ. ഒപ്പം അച്ഛനും അമ്മയും ചേട്ടനുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും എന്നെ മനസിലാക്കി കൂടെ നിന്നവരാണ്. വേറെ ജോലി നോക്കാനോ അഭിനയം ഉപേക്ഷിക്കാനോ അവർ എന്നോട് പറഞ്ഞിട്ടില്ല. അതാണ് എനിക്ക് തരുന്ന ഊർജം. കല്യാണം കഴിഞ്ഞിട്ട് 7 വർഷമായി. 24 വയസ്സിലായിരുന്നു വിവാഹം നടന്നത്.
ഷഫ്ന ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്തത്. കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. എന്റെ വീട്ടിൽ കുഴപ്പം ഉണ്ടായില്ല. ഷഫ്നയുടെ വീട്ടിൽ അംഗീകരിച്ചില്ല. മതം, ജോലി പ്രായം എല്ലാം അവർക്ക് പ്രശ്നമായിരുന്നു. ഇപ്പോൾ അകൽച്ചകളെല്ലാം മാറി വരുന്നു. അവൾ സ്വന്തം വീട്ടില് പോയി നിൽക്കാറുണ്ട്. ഷഫ്നയെ ദൈവം എനിക്ക് തന്ന ഗിഫ്റ്റായാണ് കാണുന്നത്. സാന്ത്വനത്തിൽ അവസരം കിട്ടിയത് ഷഫ്ന കാരണമാണ്. എം രഞ്ജിത്തേട്ടനും ചിപ്പിചേച്ചിയുമായും ഷഫ്നക്ക് കുട്ടിക്കാലം മുതലേ പരിചയമുണ്ട്.
ALSO READ
പ്രൊഡക്ഷൻ കൺട്രോളർ സജീവ് സൂര്യനുൾപ്പടെ പലർക്കും ഷഫ്ന പറഞ്ഞ് എന്റെ അഭിനയ മോഹം അറിയാം. അദ്ദേഹമാണ് ഇങ്ങനെയൊരു സീരിയൽ തുടങ്ങുന്നുണ്ട്, ഓഡിഷനിൽ പങ്കെടുക്കാൻ പറഞ്ഞത്. സീരിയൽ വേണോ വേണ്ടയോ എന്ന് ആദ്യം ചെറിയ സംശയം തോന്നിയെങ്കിലും രഞ്ജിത്തേട്ടൻ ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞപ്പോൾ ചെയ്യാം എന്നു തീരുമാനിച്ചു. മാത്രമല്ല ‘രജപുത്ര’ എന്ന വലിയ ബാനറിന്റെ ഭാഗമായി ജോലി ചെയ്യുകയെന്നതും ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്.
ഞാനും ഷഫ്നയും പരിചയപ്പെട്ടത് പ്ലസ് ടു സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്. ഷെഡ്യൂൾ കഴിയാറായപ്പോഴാണ് ഞങ്ങൾ സംസാരിച്ച് തുടങ്ങിയത്. പതിയെ സൗഹൃദം ആയി, പിന്നെ പ്രണയമായി. രണ്ടമൂന്ന് വർഷം കഴിഞ്ഞാണ് വിവാഹത്തിലേക്ക് എത്തിയതെന്നും സജിൻ പറയുന്നുണ്ട്.