കേരളത്തില്‍ ഒന്നടങ്കം വലിയ ചര്‍ച്ചയായി മാറിയ കേസായിരുന്നു സോളാര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സോളാര്‍ കേസില്‍ ഇപ്പോള്‍ സിബിഐയുടെ നിര്‍ണ്ണായ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുകയാണ്.
കെബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സിബിഐയുടെ വെളിപ്പെടുത്തല്‍.
ഇത് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിന് പിന്നാലെ ഗണേഷ് കുമാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എന്നാല്‍ ഗണേഷ് കുമാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ കെബി ഗണേഷ് കുമാര്‍ അര്‍ഹനല്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് ക്രൂരവും നിന്ദ്യവുമായ വേട്ടയാടലുമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അത്രയും നീതിമാനായ ഉമ്മന്‍ചാണ്ടിയെ പോലെ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ വേട്ടയാടാന്‍ ഉപയോഗിച്ചത് കള്ളക്ഥകളാണ്. അദ്ദേഹത്തിനെതിരെ നടന്നത് രാഷ്ട്രീയ ദുരന്തമാണെന്നും ഗണേഷ് കുമാര്‍ യുഡിഎഫിലേക്ക് മടങ്ങി വരാന്‍ നോക്കുന്നുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് അത് സമ്മതിക്കില്ലെന്നും ഗണേഷ് കുമാറിനെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഒരു സംവിധാനങ്ങളും സ്വീകരിക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.