നടന്‍ ജയസൂര്യ ഈയടുത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗം വൈറലായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ വാക്കുകള്‍. രണ്ട് മന്ത്രിമാരെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ജയസൂര്യ പ്രസംഗം നടത്തിയത്.
ഇന്ന് കര്‍ഷകര്‍ അടങ്ങുന്ന സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു ജയസൂര്യ സംസാരിച്ചത്. കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് മന്ത്രിമാര്‍ വേദിയിലിരിക്കെ ജയസൂര്യ വിമര്‍ശിച്ചിത്.
ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു സോഷ്യല്‍മീഡിയയില്‍. ജയസൂര്യയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിഷയത്തിന് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ മറുപടി നല്‍കിയിരുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്നെ വിഷയം രാഷ്ട്രീയപരമായി വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്
ഇപ്പോഴിതാ ഈ വിഷയത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് കേരളത്തിലെ മുഴുവന്‍ കര്‍ഷകരെയും കടക്കെണിയിലാക്കുന്ന നിലപാടാണെന്നും സര്‍ക്കാരിന്റെ സമീപനം ചെറുപ്പക്കാരെ ഉള്‍പ്പെടെ ആട്ടി അകറ്റുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ജയസൂര്യയെ ആ വേദിയിലേക്ക് കൊണ്ടുപോയത് ഇവരൊക്കെ തന്നയല്ലേ. എന്നിട്ട് അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും ഇവിടുത്തെ കര്‍ഷകരും ജയസൂര്യ പറഞ്ഞ പ്രശ്‌നങ്ങള്‍ തന്നെയല്ലേ പറയുന്നതെന്നും ഷാഫി പറമ്പില്‍ ചോദിക്കുന്നു
മഴ കാരണം കൊയ്‌തെടുത്ത നെല്ല് സംരക്ഷിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കര്‍ഷകര്‍, ഈ അവസ്ഥയെയെല്ലാം അതിജീവിച്ച് കൃഷിയിറക്കുന്ന കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും കര്‍ഷകരെ കടക്കെണിയിലാക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.