സിനിമലോകമെങ്ങും പേരന്പ് വിശേഷങ്ങളാണ്. മമ്മൂട്ടിയുടെ ക്ലാസ് അഭിനയത്തിനായി കാത്തിരുന്നവര്‍ക്കിടയിലേക്കാണ് റാം പേരന്പ് എത്തിച്ചത്.
റാമിന്റേയും മമ്മൂട്ടിയുടെയും സാദനയുടെയും മാസ്റ്റര്‍പീസ് തന്നെയാണ് പേരന്പ്. നിരവധി താരങ്ങള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, നടി ശാലിന് സോയയും പേരന്‍പിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ‘മികച്ച ഒരു ചിത്രമാണ് പേരന്പ്. സാദനയുടെ ഡെഡിക്കേഷനും കഴിവും എടുത്ത് പറയേണ്ടതാണ്. മികച്ച അഭിനേത്രി തന്നെയാണ് താനെന്ന് അഞ്ജലി അമീര്‍ തെളിയിച്ചു.
അവരുടെ അഭിനയം കണ്ട് കണ് നിറഞ്ഞു. മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലല്ലോ. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വേറെ ലെവല്‍’- ശാലിന് ഫേസ്ബുക്കില്‍ കുറിച്ചു.
വളരെ സ്വാഭാവികമായ അഭിനയം കാഴ്ച വെച്ചിരിക്കുകയാണ് മമ്മൂട്ടി. അഭിനയത്തോടുള്ള തന്റെ ആസക്തി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലിരിക്കുമ്ബോള്‍ തന്നെ ഇത്രയും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സ്ക്രിപ്റ്റ് എറ്റെടുക്കാന്‍ അദ്ദേഹം കാണിച്ച താല്പ്പര്യത്തിലൂടെ വ്യക്തമാകുകയാണ്.
പാപ്പായായി സാധന ചിത്രത്തില്‍ നിറഞ്ഞു നിന്നു. സാധനയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ മറ്റാര്‍ക്കും നല്‍കരുതെന്ന് സിനിമ കണ്ടവര്‍ ഒന്നടങ്കം പറയുന്നു.