ആ തീരുമാനം എടുക്കുമ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു; ഒടുവില്‍ ഏതായാലും കുഴപ്പമില്ലെന്ന് ചിന്തിച്ചു; നിര്‍ണായകമായ മാറ്റത്തെ കുറിച്ച് മിത്ര കുര്യന്‍ പറയുന്നു

199

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മിത്ര കുര്യന്‍. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം തിളങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴാകട്ടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായാണ് മിത്ര തിളങ്ങുന്നത്. ഫാസില്‍ സംവിധാനം നിര്‍വഹിച്ച വിസ്മയത്ത് തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് സിദ്ദിഖ്- ദിലീപ് കൂട്ടുകെട്ടിലെത്തിയ ബോര്‍ഡിഗാര്‍ഡ് എന്ന ചിത്രമാണ് മ്തിരയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. സേതുലക്ഷ്മി എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആയിരുന്നു താരം സിനിമയില്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തിന്റെ തമിഴ് വേര്‍ഷനിലും മിത്ര തന്നെയാണ് എത്തിയത്.

Advertisements

സിനിമാ അഭിനയത്തിന് ഇടവേള നല്‍കിയ ശേഷമാണ് മിത്ര കുര്യന്‍ വിവാഹിതയാവുന്നത്. സംഗീതസംവിധായകന്‍ ആയ വില്യം ഫ്രാന്‍സാണ് മിത്രയുടെ ഭര്‍ത്താവ്. സിനിമയില്‍ അറിയപ്പെട്ട് തുടങ്ങുന്ന സമയത്തായിരുന്നു വിവാഹമെങ്കിലും വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു മിത്ര തീരുമാനിച്ചത്. പിന്നീട് ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിത്ര അഭിനയത്തിലേക്ക് തിരികെ എത്തുകയായിരുന്നു.

ALSO READ- ക്ഷീരമുള്ളോര് അകിടിന്‍ ചുവട്ടിലും! തടിയുള്ള എല്ലാവരും ഓണചിത്രങ്ങളില്‍ വയര്‍ അകത്തേക്ക് പിടിച്ചേക്കണം; അല്ലെങ്കില്‍ മണ്ടന്മാര്‍ വന്ന് അവിടെയും കമന്റ് ചെയ്യും; വൈറലായി മിഥുന്റെ കുറിപ്പ്

മിത്ര തിരികെ എത്തിയത് സിനിമയിലേക്ക് അല്ല മറിച്ച് മിനിസ്‌ക്രീന്‍ മേഖലയിലേക്ക് ആയിരുന്നു. സി കേരളം ചാനലില്‍ സംരക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ബോഡിഗാര്‍ഡ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ആണ് മിത്ര അറിയപ്പെടുന്നത്.

കോവിഡ് സമയത്ത് ആയിരുന്നു അമ്മ മകള്‍ പരമ്പരയുടെ കഥ മിത്ര കേള്‍ക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന പരമ്പരയാണ് ഇത്. കഥ കേട്ട ശേഷം ഒരുപാട് സമയം എടുത്താണ് ഓകെ പറഞ്ഞത്. ഇപ്പോള്‍ അഭിനയം വളരെ ആസ്വദിക്കുന്നുണ്ട് എന്നും മിത്ര പറയുന്നു.

ALSO READ- ഇത്തവണയും മറക്കാതെ ദിലീപെത്തി; ഏറെക്കാലത്തിന് ശേഷം വല്യേട്ടനായ മമ്മൂട്ടിയെക്കുറിച്ച് ദിലീപ് കുറിച്ചത് ഇങ്ങനെ; വൈറൽ

സീരിയല്‍ അഭിനയം ശരിയാകുമോ എന്ന ടെന്‍ഷന്‍ തനിക്ക് ആദ്യം ഉണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ അതെല്ലാം മാറി എന്നും മിത്ര പറയുന്നു. ഇപ്പോള്‍ സീരിയല്‍ അഭിനയത്തിലേക്ക് വരാനുള്ള തീരുമാനം ഒരു കഠിനമായ തീരുമാനമായിരുന്നു എന്നാണ് മിത്ര പറയുന്നത്.

ഇതിലേക്ക് എത്താന്‍ വേണ്ടി ഒരുപാട് സമയം എടുത്തു. ബിഗ്‌സ്‌ക്രീനില്‍ നിന്ന് മിനിസ്‌ക്രീന്‍ മേഖലയിലേക്ക് വരുന്നത് അത്ര എളുപ്പം എടുക്കാന്‍ കഴിയുന്ന തീരുമാനം അല്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ആ തീരുമാനം എടുക്കുമ്പോള്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. അഭിനയ ജീവിതത്തിലേക്ക് തിരികെ വരണം എന്ന ആഗ്രഹം കൊണ്ട് അത് സിനിമ ആയാലും സീരിയല്‍ ആയാലും കുഴപ്പമില്ല എന്ന തീരുമാനത്തിലൂടെയാണ് ഇവിടെ എത്തിയത് എന്നാണ് മിത്ര പറയുന്നത്.

Advertisement