പുതിയ ഒരു സീരിയൽ ഏറ്റെടുക്കുന്നത് പോലെ അല്ല, നേരത്തെ ഒരാൾ ചെയ്തു വച്ചതിന്റെ ബാക്കി ചെയ്യുന്നത്! ഷൂട്ടിങിന് മുൻപേ അവരോട് ഞാനെന്റെ കണ്ടീഷൻ പറഞ്ഞിരുന്നു : അരുൺ ജി രാഘവ്

201

സീ കേരളം ചാനലിൽ വളരെ പെട്ടന്ന് ജനശ്രദ്ധ നേടിയ പരമ്പരയാണ് മിസിസ് ഹിറ്റ്ലർ. പതിവ് കണ്ണീർ നായിക, ഉത്തമയായ പെൺകുട്ടിയുടെ കഥ എന്ന സങ്കൽപത്തിൽ നിന്നും മാറി, തന്റേടിയായ ഒരു നായികയുടെ കഥ ആയത് കാരണമാണ് മിസിസ് ഹിറ്റ്ലർ പെട്ടന്ന് ശ്രദ്ധിയ്ക്കപ്പെട്ടത്.

ഡികെയായി എത്തിയിരുന്ന ഷാനവാസ് ഷാനുവിന്റെ അഭിനയവും പ്രശംസനീയമായിരുന്നു. എന്നാൽ പെട്ടന്നായിരുന്നു ഷാനവാസിന്റെ പിന്മാറ്റം ഉണ്ടായത്.

Advertisements

ALSO READ

ആനന്ദ് ഇനിയില്ല! ഈ നാലു വർഷക്കാലം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് കൊണ്ട് നടൻ സ്റ്റെബിൻ ജേക്കബ് ; ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യുമെന്ന് ആരാധകർ

എന്നാൽ അരുൺ ജി രാഘവന്റെ വരവോടെ മിസിസ് ഹിറ്റ്ലർ മുൻവിധികൾ മാറി. പുതിയ ഡികെയെ പ്രേക്ഷകർ അംഗീകരിച്ചു. പഴയ ഡികെയെയും പുതിയ ഡികെയെയും താരതമ്യപ്പെടുത്തുന്ന തിരക്കിലാണ് ആരാധകർ. എന്നാൽ അതിന്റെ ആവശ്യമില്ല എന്ന് അരുൺ രാഘവ് പറയുന്നു. താൻ മിസിസ് ഹിറ്റ്ലർ ഏറ്റെടുക്കുമ്പോൾ തന്നെ ഈ താരതമ്യം ഉണ്ടാവും എന്ന് ഉറപ്പായിരുന്നു എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അരുൺ പറഞ്ഞു.

സീ കേരളത്തിലെ തന്നെ മറ്റൊരു പ്രൊജക്ടിന് വേണ്ടി എന്നെ നേരത്തെ സമീപിച്ചിരുന്നു. അതിന് ഞാൻ ഓകെ പറഞ്ഞ് നിൽക്കുന്ന സമയത്താണ് ചാനൽ ഈ ഒരു റോളിന്റെ കാര്യം പറയുന്നത്. ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല, പക്ഷെ എനിക്ക് നല്ല പിന്തുണ ലഭിച്ചാൽ മാത്രമേ ചെയ്യാൻ പറ്റൂ എന്നായിരുന്നുവത്രെ അരുണിന്റെ പ്രതികരണം. പുതിയ ഒരു സീരിയൽ ഏറ്റെടുക്കുന്നത് പോലെ അല്ല, നേരത്തെ ഒരാൾ ചെയ്തു വച്ചതിന്റെ ബാക്കി ചെയ്യുന്നത്- അരുൺ പറഞ്ഞു.

ALSO READ

മഹാ കഷ്ടം, മഹാനാണക്കേട്, കലാകാരനാണത്രേ ; വിനായകൻ മഹാ അപമാനമാണ്, തികഞ്ഞ പരാജയം: ശാരദക്കുട്ടി

മിസിസ് ഹിറ്റ്ലർ എന്ന സീരിയൽ തുടങ്ങി ജനങ്ങൾ സ്വീകരിച്ച ശേഷമാണ് കഥാപാത്രം മാറുന്നത്. അപ്പോൾ സ്വാഭാവികമായും പ്രേക്ഷകർക്ക് അംഗീകരിക്കാൽ അല്പം പ്രയാസമുണ്ടാവും. പിന്നെ സെറ്റിലും ഞാൻ പുതിയ ആളാണ്. എല്ലാവരുമായി പരിചയപ്പെടാനും ആ കഥാപാത്രത്തെ ഉൾക്കൊള്ളാനും സമയമെടുക്കും.

ആദ്യത്തെ കുറച്ച് കാലം എന്താണോ നിങ്ങൾ പറയുന്നത് അത് പോലെ മാത്രമേ ഞാൻ ചെയ്യൂ, കൂടുതൽ എന്തെങ്കിലും ചെയ്യണം എങ്കിൽ കഥാപാത്രത്തെയും സാഹചര്യത്തെയു മനസ്സിലാക്കണം. അതിന് സമയമെടുക്കും എന്ന് ഷൂട്ടിങിന് മുൻപേ പറഞ്ഞിരുന്നു- അരുൺ പറഞ്ഞു

 

Advertisement