സിനിമയെ പോലെ തന്നെ സീരിയലുകള്‍ക്കും പ്രേക്ഷകര്‍ ഏറെയാണ്. മലയാളത്തിലെ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കാണികളുടെ എണ്ണം കൂടുന്നത് ഇതിന് പ്രചോദനമാവുകയാണ്.
ഇപ്പോള്‍ സിനിമാതാരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ആരാധകരുടെ എണ്ണം കൂടുതലാണ് സീരിയല്‍ താരങ്ങള്‍ക്ക്. മിക്ക സീരിയലുകളിലെ കഥാപാത്രങ്ങള്‍ക്കും ഇ്ന്ന് ഫാന്‍സ് പേജുകള്‍ വരെ ഉണ്ട്. ഓരോ പരമ്പരയിലെ കഥാപാത്രങ്ങളെയും സ്വന്തം വീട്ടിലുള്ളവരെ പോലെയാണ് സീരിയല്‍ പ്രേമികള്‍ കാണുന്നത്.
Also Read: ഞാന്‍ മാറിയതല്ല, അവര്‍ എന്നെ മാറ്റിയതാണ്, നേരിട്ട വിവാദങ്ങളെക്കുറിച്ച് നടി ലക്ഷ്മി പ്രമോദ് പറയുന്നു
മിക്ക സീരിയലുകളും എപ്പിസോഡുകള്‍ ആയിരങ്ങള്‍ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളില്‍ ഒന്നായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നീലക്കുയില്‍. ഈ പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ആയി.
എന്നാല്‍ ഇന്നും ഈ സീരിയലും ഇതിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നീലക്കുയിലിലൂടെ മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടം വാരിക്കൂട്ടി നടിയാണ് സ്‌നിഷ ചന്ദ്രന്‍. നീലക്കുയിലിലെ പ്രധാന കഥാപാത്രമായ കസ്തൂരിയെയാണ് നടി അവതരിപ്പിച്ചത്.
Also Read: വിശന്നുവലയുന്ന പ്രഭുവിനെ അനുകരിച്ച് ജയറാം, ചിരിയടക്കാനാവാതെ രജനികാന്തും ആരാധകരും, വീഡിയോ വൈറല്‍
2020 ഏപ്രിലില്‍ സീരിയല്‍ അവസാനിച്ചെങ്കിലും കസ്തൂരി ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ഈ സീരിയലിന് ശേഷവും സ്‌നിഷ മറ്റ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തികദീപം എന്ന സീരിയലില്‍ കാര്‍ത്തികയായാണ് ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അഭിനയിച്ച സീരിയലുകളിലെല്ലാം തനി നാടന്‍ വേഷങ്ങളിലാണ് താരം എത്തിയത്. എന്നാല്‍ ഇപ്പോഴിതാ മോഡേണ്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ സ്‌നിഷ പങ്കുവെച്ച ചിത്രങ്ങളാണ് ഇ്‌പ്പോള്‍ ശ്രദ്ധ നേടുന്നത്.
നിള ഡിസൈന്‍സ് ചെയ്ത തൂവെള്ള നിറത്തിലുള്ള ചുരിദാറാണ് സ്‌നിഷ ധരിച്ചിരിക്കുന്നത്. സമീര്‍ മുഹമ്മദിന്റെ ആര്ട്‌സ് ഫോട്ടോ ജീനിക് ആണ് സ്‌നിഷയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മോഡേണ്‍ ലുക്കിലുള്ള സ്‌നിഷയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കവിഞ്ഞു.