മലയാളത്തിലെ കുടുംബ പ്രേക്ഷകര്‍ക്ക് ടിവി സീരിയലുകളിലൂടെ പിയങ്കരിയായ നടിയാണ് രസ്‌ന. ഏഷ്യാനെറ്റിലെ പാരിജാതം എന്ന സീരിയലാണ് രസ്‌നയെ പ്രേക്ഷകരുടെ ഇഷ്ട നടിയാക്കി മാറ്റിയത്.
പിന്നീട് ഏതാനം സീരിയലുകളില്‍ കൂടി രസ്‌ന മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച രസ്‌ന ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
പെട്ടന്ന് തിരശീലക്ക് പിന്നിലേക്ക് പോയ നടിയെകുറിച്ചു പല തരത്തിലുള്ള ആരോപണങ്ങളാണ് ഉണ്ടായത്. രസ്‌നയെ ആരോ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയാണെന്നു വരെയുള്ള പ്രചരണങ്ങള്‍ ഉണ്ടായി. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രസ്‌ന.
ഞാന്‍ ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്.
ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാത്തത്.
ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല.
വ്യാജ പ്രചാരണങ്ങള്‍ നടത്തിയവരോടായി നടി പറഞ്ഞു. ന്റെ പേരില്‍ നിരവധി ഫേസ് ബുക്ക് അക്കൗണ്ടുകളുണ്ടെന്നും എന്നാല്‍ അതൊന്നും താനല്ല ഉപയോഗിക്കുന്നതിനും അതിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ല എന്നും രസ്‌ന വ്യക്തമാക്കി.