മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് പ്രേമി വിശ്വനാഥ്. 2014 – 15 ഘട്ടങ്ങളില്‍ മലയാള സീരിയലില്‍ പെട്ടന്ന് ഉദിച്ച് വന്ന നായികയായിരുന്നു പ്രേമി വിശ്വനാഥ്. കാര്‍മുകിലിന്റെ അഴകുമായി എത്തി നായികാ സങ്കല്പങ്ങളെ തന്നെ തിരുത്തി എഴുതിയ പ്രേമി ആ കാലഘട്ടത്തില്‍ മലയാള ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരുന്നു.
അന്ന് അല്പം പരിഹസിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് ശക്തമായി പ്രേമി പ്രതികരിച്ചിട്ടുണ്ട്. 2015 കാലഘട്ടത്തിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ കറുത്തമുത്തിലെ പ്രധാനകഥാപാത്രമായ കറുത്ത മുത്തിന്റെ ‘തനിനിറം’ വലിയ ചര്‍ച്ചയായിരുന്നു.
ശരിക്കും പ്രേമി കറുത്തിട്ട് തന്നെയാണോ, അതോ സീരിയലിന് വേണ്ടി വെളുപ്പിച്ചതാണോ എന്നായിരുന്നു സംശയം. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ ശക്തമായി പ്രേമി പ്രതികരിച്ചതും വാര്‍ത്തയായിരുന്നു. കറുത്തമുത്തിന്റെ നിറത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ സിബിഐ യെ വിടണം എന്ന തരത്തില്‍ വരെ സീരിയല്‍ വിരോധികള്‍ സംസാരിച്ചു.
പെട്ടന്ന് ആണ് കറുത്ത മുത്ത് എന്ന സീരിയലില്‍ നിന്നും പ്രേമി വിശ്വനാഥിനെ പുറത്താക്കി എന്ന വാര്‍ത്ത വന്നത്. പ്രേമി മനപൂര്‍വ്വം പിന്മാറിയതാണെന്നും, അല്ല പുറത്താക്കിയതാണ് എന്നും ഗോസിപ്പുകള്‍ വന്നു. അതിനിടയില്‍ തന്നെ മനപൂര്‍വ്വം പുറത്താക്കിയതാണ് എന്ന് പറഞ്ഞ് പ്രേമി തന്നെ രംഗത്തെത്തി.
പ്രേമിയ്ക്ക് പകരം പുതിയ കറുത്തമുത്ത് വന്നപ്പോള്‍ പ്രേക്ഷകര്‍ക്കും അത് പെട്ടന്ന് സ്വീകാര്യമായിരുന്നില്ല. ചായം തേച്ച പുതിയ കറുത്ത മുത്ത് പതിയെ റേറ്റിങില്‍ പിന്നോട്ട് പോയി. എന്നാല്‍ ഇന്നും പ്രേമി നായികാ സങ്കല്പങ്ങളെ തിരുത്തിക്കുറിച്ച മുന്‍നിര നായിക തന്നെയാണ്, പക്ഷെ ഇങ്ങ് മലയാളത്തിലല്ല, അങ്ങ് തെലുങ്ക് ദേശത്ത്.
കറുത്തമുത്തില്‍ നിന്നും പടിയറങ്ങിയ ശേഷം പ്രേക്ഷകര്‍ പിന്നീട് പ്രേമിയെ കണ്ടത് മയിലമ്മ എന്ന ആക്ഷന്‍ ലേഡി ആയിട്ടാണ്. മൂന്നു മണി എന്ന പരമ്പരയിലെ പ്രേമിയുടെ മയിലമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
‘കായംകുളം കൊച്ചുണ്ണിയുടെ മകന്’ സീരിയലിലെ താമര എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഈ പരമ്പരയിലെ പല ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പ് ഇല്ലാതെയാണ് പ്രേമി ചെയ്തത്. ഇതിന് ശേഷം കത്തിരിക്ക വെണ്ടക്ക എന്ന തമിഴ് സിനിമയിലും പ്രേമി നായികയായി.
തന്റെ ജീവിതത്തില്‍ വന്ന ശത്രുക്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും തന്റെ ശത്രുക്കളാണ് തന്റെ ഊര്‍ജ്ജം എന്നും ഒരു അഭിമുഖത്തില്‍ പ്രേമി പറഞ്ഞിട്ടുണ്ട്. ശത്രുക്കള്‍ ആക്രമിക്കുന്നതിനും തന്നെ മുറിവേല്‍പ്പിക്കുന്നതിനും അനുസരിച്ചാണ് തന്റെ വിജയങ്ങളുടെ വേഗവും എണ്ണവും കൂടിയത് എന്നും പ്രേമി പറഞ്ഞു.
തന്നെ ജീവിതത്തില്‍ വാശിയോടെ ജീവിക്കാന്‍ പഠിപ്പിച്ചത് തനിക്കുള്ള ശത്രുക്കളാണെന്നും അത്രയ്ക്കും എന്നെ അവഹേളിക്കുകയും വേദനിപ്പിക്കുകയും അവര്‍ ചെയിതിട്ടുണ്ടെന്നും പ്രേമി പറഞ്ഞു. കറുത്തമുത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവവും താരം തുറന്നുപറഞ്ഞു.
കറുത്ത മുത്തില്‍ അഭിനയിക്കുമ്പോള്‍ അതിലെ ഒരു നടന്റെ നേതൃത്വത്തില്‍ ആയിരുന്നു എനിക്ക് നേരെ ആക്രമണം തുടങ്ങിയതെന്നും അത് എന്തിനാണെന്ന് പോലും ഇപ്പോഴും തനിക്ക് അറിയില്ലെന്നും അത് ഇപ്പോഴും തന്നെ അലട്ടുന്നുവെന്നും പ്രേമി പറയുന്നു.