അച്ഛനെയും അമ്മയെയും ബഹുമാനിക്കണം, സിഗരറ്റ് ചോദിക്കരുതെന്ന് ഒപ്പമുള്ളയാളോട് തുറന്നടിച്ച് മൗനരാഗത്തിലെ സരയു

252

സീരിയല്‍ പ്രേമികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം. സംസാരിക്കാന്‍ കഴിയാത്ത ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന സീരിയലിലെ ഏല്ലാ കഥാപാത്രങ്ങളും ഇതിനോടകം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

Advertisements

പരമ്പരയില്‍ കേന്ദ്രകഥാപാത്രങ്ങള്‍ കല്യാണിയും കിരണുമാണ്. ഇരുവരുടെയും പ്രണയവും തുടര്‍ന്നുള്ള ജീവിതത്തിലെ സംഭവ വികാസങ്ങളുമാണ് സീരിയലില്‍ പറയുന്നത്. സീരിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് സരയുവിന്റേത്. പരമ്പരയിലെ വില്ലത്തിയാണ് സരയു.

Also Read: വീണ്ടും ഗായകനായി എത്തി മലയാളികളെ ഞെട്ടിച്ച് ലാലേട്ടന്‍, ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക, ബര്‍മുഡയിലെ ആദ്യ ഗാനം പുറത്ത്

കല്യാണിയുടെയും കിരണിന്റെയും ജീവിതത്തില്‍ പ്രശനങ്ങളുണ്ടാക്കി മുറച്ചെക്കനായ കിരണിനെ സ്വന്തമാക്കാന്‍ നടക്കുന്നയാളാണ് സരയു. പരമ്പരയിലെ സരയു എന്ന നെഗറ്റീവ് കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് നടി ദര്‍ശന ദാസായിരുന്നു. എന്നാല്‍ താരം ഗര്‍ഭിണിയായതോടെ പിന്മാറി.

ഇപ്പോള്‍ ഈ വേഷം കൈകാര്യം ചെയ്യുന്നത് നടി പ്രതീക്ഷയാണ്. വളരെ മനോഹരമാണ് പ്രതീക്ഷ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. വലിയ സ്വീകരണമാണ് സരയു എന്ന കഥാപാത്രത്തിലൂടെ പ്രതീക്ഷയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമാണ് പ്രതീക്ഷ.

തന്റെ സീരിയലിലെ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുമെല്ലാം പ്രതീക്ഷ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഈ അടുത്ത കാലത്തായി താരം പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.

വീഡിയോയില്‍ താരം തന്റെ കൂടെയുള്ളയാളോട് സിഗരറ്റ് ചോദിക്കരുതെന്നും അച്ഛനെയും അമ്മയെയും എല്ലാം ബഹുമാനിക്കണമെന്നും പറയുന്നുണ്ട്. ഈ വീഡിയോയ്‌ക്കൊപ്പം നടി ബീന ആന്റണിക്കൊപ്പം ഡാന്‍സ് കളിക്കുന്ന പ്രതീക്ഷയുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Advertisement