ആ ഫോട്ടോഷൂട്ടിന് പിന്നാലെ ഞാന്‍ ഹിന്ദുവായി, മതം മാറ്റത്തെക്കുറിച്ച് മനസ്സുതുറന്ന് സീരിയല്‍ താരം മെര്‍ഷീന

600

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മെര്‍ഷീന നീനു. സീ കേരളം ചാനലിലെ കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

Advertisements

സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ആക്ടീവാണ് മെര്‍ഷീനനീനു. താരം തന്റെ ഓരോ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവെയ്ക്കാറുണ്ട്. ഐരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഇതെല്ലാം സ്വീകരിക്കാറുള്ളത്. സീ കേരളത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന സീരിയലാണ് കുടുംബശ്രീ ശാരദ.

Alao Read: മിയ ഖലീഫ ബിഗ് ബോസിലേക്കോ? കിംവദന്തികൾക്ക് പ്രതികരണവുമായി താരം; സ്തന ശസ്ത്രക്രിയക്കായി ചിലവാക്കിയത് ലക്ഷങ്ങൾ.

ഈ പരമ്പരയില്‍ ശാലിനി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. സീരിയലില്‍ ശാലിനിയുടെ നായകനായി വിഷ്ണു എന്ന കഥാപാത്രമായി എത്തുന്നത് പ്രബിന്‍ എന്ന താരമാണ്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നീനു.

താന്‍ ഇമോഷണല്‍ ആണെന്നും പെട്ടെന്ന് കരച്ചിലും ദേഷ്യവുമൊക്കെ വരാറുണ്ടെന്നും നീനു പറയുന്നു. മലപ്പുറമാണ് നാടെങ്കിലും നാലാം ക്ലാസ്സുമുതല്‍ തിരുവനന്തപുരത്താണെന്നും ഉമ്മ സജിതയും സഹോദരിയും അടങ്ങുന്നതാണ് തന്റെ കുടുംബമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: ശ്രുതി ഹാസനിതെന്തു പറ്റി ? നീര് വെച്ച് വീർത്ത മുഖവുമായി താരം.

താന്‍ സീരിയലില്‍ അഭിനയിക്കുന്നതിനിടെ ചെയ്ത ഒരു ഫോട്ടോഷൂട്ട് വൈറല്‍ ആയിരുന്നുവെന്നും നിരവധി പേരാണ് ഇതിന് താഴെ കമന്‌റുമായി എത്തിയതെന്നും പലരും താന്‍ മതം മാറി ഹിന്ദുവായി എന്നൊക്കെ കുറിച്ചുവെന്നും നീനു പറയുന്നു.

Advertisement