എട്ട് വര്‍ഷം മുമ്പ് പ്രണയ വിവാഹം, 18ാം വയസ്സില്‍ ഭാര്യയായി, വിവാഹിതയാണെന്ന് പറയുമ്പോള്‍ ആരും വിശ്വസിക്കാറില്ലെന്ന് മരിയ, നടിയുടെ ജീവിത വിശേഷങ്ങള്‍

104

മലയാളി സീരിയല്‍ പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരകളില്‍ ഒന്നായി മാറിയിരിക്കുകയാണ് അമ്മ മകള്‍. ഈ പരമ്പര മിനിസ്‌ക്രീന്‍ രംഗത്ത് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി മിത്ര കുര്യന്‍ നീണ്ട ഒരിടവേളക്ക് ശേഷം അഭിനയ രംഗത്ത് എത്തിയത് ഈ സീരിയലിലൂടെയാണ്.

Advertisements

അമ്മയുടെയും മകളുടെയും കഥ പറയുന്ന സീരിയലില്‍ മിത്ര അമ്മയുടെ വേഷത്തിലാണ് എത്തുന്നത്. മിത്രയുടെ മകളായി അഭിനയിക്കുന്നത് നടി മരിയ പ്രിന്‍സ് ആണ്. ഇതിനോടകം നിരവധി സീരിയലുകളിലും അതുപോലെ നാടകത്തിലും ആല്‍ബങ്ങളിലും മരിയ അഭിനയിച്ചിട്ടുണ്ട്.

Also Read: പഴയ സൗഹൃദങ്ങള്‍ പൊടിതട്ടിയെടുത്ത് സംവൃത, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത്തിനെയും ജയസൂര്യയെയും കണ്ട സന്തോഷം പങ്കുവെച്ച് താരസുന്ദരി

കൂടാതെ സമൂഹ മാധ്യമത്തിലും വളരെ സജീവമാണ് മരിയ. മരിയയുടെ ചില വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്. കാണാന്‍ വളരെ ചെറുപ്പമായ മരിയ വിവാഹിതയാണ്. എന്നാല്‍ താന്‍ വിവാഹിതയാണ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതികം ആരും വിശ്വസിക്കില്ലെന്ന് മരിയ പറയുന്നു.

ഇടുക്കി സ്വദേശിനിയായ മരിയയുടെ വിവാഹം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. നാടകത്തിലൂടെയായാണ് മരിയ അഭിനയജീവിതം തുടങ്ങുന്നത്. നാടകത്തിലൂടെ തന്നെയാണ് ഭര്‍ത്താവ് പ്രിന്‍സിനെ പരിചയപ്പെട്ടതെന്നും ആദ്യം സുഹൃത്തുക്കളായിരുന്നുവെന്നും മരിയ കൂട്ടിച്ചേര്‍ത്തു.

വിവാഹം 18ാമത്തെ വയസിലായിരുന്നു . അതുകൊണ്ട് എതനിക്ക് ഡിഗ്രി പൂര്‍ത്തിയാക്കാനായിട്ടില്ല. നാടകത്തിലും സീരിയലിലും മാത്രമല്ല സിനിമയിലും താന്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഷോര്ട്ട് ഫിലിമുകളിലും റീല്‍സിലും ഇന്ന് നിറസാന്നിധ്യമാണ് മരിയ.

Also Read: അമ്മയ്ക്ക് ഒരു കോടി കടമുണ്ടായിരുന്നു, മക്കളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ഓടി നടന്ന് വീട്ടി, ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മയെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍

സീരിയലിലുള്ളവര്‍ക്ക് സിനിമയിലെത്താന്‍ ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ടെന്നും താനും അത്തരത്തിലുള്ള പ്രശ്‌നം നേരിടുന്നുണ്ടെന്നും സിനിമയില്‍ ആവശ്യം എല്ലാവര്‍ക്കും പുതുമുഖങ്ങളെയാണെന്നും മരിയ പറയുന്നു.

Advertisement