ഏഴുമാസത്തെ പരിചയം, പക്ഷേ വര്‍ഷങ്ങളായി അടുപ്പമുള്ളതുപോലെ തോന്നും, ഒടുവില്‍ ഭാവി വരനെ പരിചയപ്പെടുത്തി നടിഹരിത നായര്‍, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

69

അടുത്തിടെയായി മിനിസ്‌ക്രീന്‍ രംഗത്തെ നിരവധി പേരാണ് വിവാഹതിരായത്. മിക്കതും വന്‍ ആഡംബര വിവാഹം തന്നെയായിരുന്നു. അടുത്തതായി ഒരു വിവാഹം കൂടി മിനിസ്‌ക്രീന്‍ രംഗത്ത് വരാനിരിക്കുകയാണ്. സീരിയല്‍ താരം ഹരിത നായരാണ് വിവാഹിതരാവാന്‍ പോകുന്നത്.

Advertisements

സീ കേരളത്തില്‍ സംവിധാനം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലാണ് ഹരിത ഇപ്പോള്‍ അഭിനയിക്കുന്നത്. വില്ലത്തി കഥാപാത്രമായ സുസ്മിതയെയാണ് താരം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ഒത്തിരി ശ്രദ്ധനേടിയിരുന്നു.

Also Read:ഇവരുടെ കല്യാണം എന്ന് നടക്കും എന്നറിയാനാണ് മലയാളികള്‍ കാത്തിരിക്കുന്നത്, സോഷ്യല്‍മീഡിയയില്‍ വൈറലായി അനുശ്രീയുടെയും ഉണ്ണി മുകുന്ദന്റെയും ഫോട്ടോ, ചുട്ടമറുപടിയുമായി താരം

മോഡലിംഗ് രംഗത്ത് സജീവമായ ഹരിത ഇതിലൂടെയായിരുന്നു മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഒത്തി സജീവമാണ് ഹരിത. കഴിഞ്ഞ ദിവസമായിരുന്നു ഹരിതയുടെ വിവാഹനിശ്ചയം. ദുബായിയില്‍ ജോലി ചെയ്യുന്ന സനോജ് റിയാന്‍ ആണ് ഹരിതയുടെ വരന്‍.

മാട്രിമോണിയിലൂടെയാണ് തങ്ങള്‍ കണ്ടത്. ഏഴുമാസത്തെ പരിചയം മാത്രമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും എന്നാല്‍ വര്‍ഷങ്ങളായി അടുപ്പമുള്ളത് പോലെ തോന്നാറുണ്ടെന്നും സുഹൃത്തുക്കളെ പോലെയാണെന്നും സനോജ് പറയുന്നു.

Also Read:പത്താംക്ലാസ്സ് കഴിഞ്ഞപ്പോള്‍ പഠിത്തം നിര്‍ത്തി, ടെലിഫോണ്‍ കേബിളിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്ന ജോലിക്ക് വരെ പോയി, സുഹൃത്തുക്കള്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് വരെ ഇടേണ്ടിവന്നു, ജീവിതം തുറന്നുപറഞ്ഞ് ഹരിശ്രീ അശോകന്‍

താനൊരു പ്രൈവറ്റ് പേഴ്‌സണാണെന്ന് സനോജ് പറയാറുണ്ട്. ഇതുവരെ അദ്ദേഹത്തെ പരിചയപ്പെടുത്താതിരുന്നത് അതുകൊണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രൈവസിയെ താന്‍ മാനിക്കുന്നുവെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ വന്നുനില്‍ക്കുന്നത് ഇത് ഓഫിഷ്യലായതുകൊണ്ടാണെന്നും ഹരിത പറയുന്നു.

Advertisement