ആ അനുഭവമാണ് പിന്മാറാന്‍ കാരണം: നടി ദിവ്യ വെളിപ്പെടുത്തുന്നു

301

കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് സീരിയല്‍ താരങ്ങള്‍. എല്ലാ ദിവസവും ഒരെ സമയം നമ്മുടെ വീടകങ്ങളില്‍ എത്തുന്ന താരങ്ങള്‍ക്ക് കുടുംബ പ്രേക്ഷകര്‍ ഏറെയാണ്.

Advertisements

അടുക്കളരഹസ്യവും ആമ്മായി അമ്മ പോരും നിറയുന്ന ടെലിവിഷന്‍ പരമ്പരകളിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയ നായികയായി മാറിയിരിക്കുകയാണ് ദിവ്യ.

‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ കടന്ന് ‘സ്ത്രീധനം’ സീരിയലിലെ നായിക ആയപ്പോഴേക്കും ടി വി സീരിയൽ രംഗത്ത് സൂപ്പർനായികാ പദവിയിലേക്ക് ദിവ്യ വിശ്വനാഥ് ചുവടുവച്ചു.

കൊച്ചിയിൽ നടിക്കെതിരേ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥയാക്കിയെന്നും, ഏതാണ്ട് സമാനമായ അവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ദിവ്യ വെളിപ്പെടുത്തുന്നു.

അതിനെ അന്ന് ശക്തമായി എതിര്‍ത്തു. അങ്ങനെ ആ പ്രോജക്ടില്‍ നിന്നും പിന്മാറിയെന്നും താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാര്‍ ഉണ്ട്.

അതിനു ശേഷം യാത്രയിലും ഷൂട്ടിംഗ് ഇടങ്ങളിലും പ്രത്യേകം ശ്രദ്ധ പുലാര്‍ത്തന്‍ തുടങ്ങിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement