മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ട താരമായത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയതിന് ശേഷം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ പരമ്പരയായ എന്റെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് അര്‍ച്ചനാ സുശീലന്‍മലയാളിക്ക് സുപരിചിതയായി മാറിയത്. അര്‍ച്ചന എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ ചിന്തിക്കുന്നത് ഗ്ലോറിയെ കുറിച്ചാണ്. അന്നും ഇന്നും അര്‍ച്ചനയുടെ ട്രേഡ് മാര്‍ക്ക് കഥാപാത്രവും ഗ്ലോറിയാണ്. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത പരമ്പരകളില്‍ ഒന്നും എന്റെ മാനസപുത്രിയായിരുന്നു.
വില്ലത്തി റോളുകളിലാണ് താരം കൂടുതല്‍ തിളങ്ങിയത്. എന്റെ മാനസപുത്രിക്ക് ശേഷവും പിന്നീട് നിരവധിസീരിയലു കളില്‍ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസണ്‍ ഒന്നിലെത്തിയപ്പോഴാണ് അര്‍ച്ചനയ്ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചത്. ബിഗ് ബോസ് ആദ്യ സീസണിലെ ഏറ്റവും ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളും അര്‍ച്ചനയായിരുന്നു. പക്ഷെ അവസാന അഞ്ചില്‍ എത്തും മുമ്പ് അര്‍ച്ചന പുറത്തായി.
കുറച്ചുനാള്‍ മുമ്പാണ് അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതയായത്. യുഎസില്‍ വെച്ച് പ്രവീണ്‍ നായരെയാണ് വിവാഹം ചെയ്തത്. നോര്‍ത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അതേസമയം, വിവാഹത്തിന് മുന്‍പ് പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അര്‍ച്ചന അഭിനയിച്ചിരുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയിലല്‍ നിന്നും പിന്മാറിയതിന് പിന്നാലെയായിരുന്നു നടിയുടെ വിവാഹം. ഇതോടെയാണ് അര്‍ച്ചന വിവാഹമോചിത ആയിരുന്നോ എന്ന കാര്യം പോലും പലരും അറിഞ്ഞത്. അമേരിക്കയിലെ ഫ്‌ളാറ്റില്‍ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു താരവിവാഹം.
ഇപ്പോഴിതാ അര്‍ച്ചന പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അര്‍ച്ചനയും ഭര്‍ത്താവും ഇപ്പോള്‍ ഹില്ടന് സാന്‍ഫ്രാന്‍സിസ്‌കോ യൂണിയന്‍ സ്‌ക്വയറിലാണ് ഉള്ളത്. ഇവിടെയുള്ള സുന്ദര നിമിഷങ്ങള്‍ ഭര്‍ത്താവിനൊപ്പം ആഘോഷമാക്കുകയാണ് താരം. നിരവധി ആരാധകരാണ് നടിയുടെ ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ചത്.