സീരിയൽതാരം അനുശ്രീയും, ഭർത്താവ് വിഷ്ണുവും തമ്മിലുള്ള പ്രശ്‌നങ്ങൾ എല്ലാവർക്കുമറിയാം. കഴിഞ്ഞ ദിവസമാണ് അനുശ്രീയുമായുള്ള ബന്ധത്തിലെ ഉലച്ചിലുകളെ പറ്റി ഭർത്താവ് വിഷ്ണു വാചാലനായത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അനുശ്രീ തന്റെ യൂട്യൂബ് ചാനലിൽ ക്വസ്റ്റ്യൻ ആൻഡ് ഏൻസർ സെക്ഷൻ പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഒരാഴ്ച്ച കഴിഞ്ഞിട്ടും ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നിനും അനുശ്രീ ഉത്തരം നല്കിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനെല്ലാം വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.
Also Read
വിദേശയാത്രയിലെ ചിത്രവുമായി താരദമ്പതികൾ, മഞ്ഞ്‌പ്പോലെ നൈർമ്മല്യം എന്ന് ആരാധകർ
ഭർത്താവുമായുള്ള പ്രശ്‌നം മകന് വേണ്ടി പരിഹരിച്ചൂടെ എന്ന് ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ; പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അതിന് പറ്റിയ ഒരു അവസ്ഥയിൽ അല്ല ഇപ്പോൾ. അതുകൊണ്ടാണ് പറഞ്ഞ് തീർക്കാത്തത്. അച്ഛൻ ഇല്ലാതെ വളരുന്ന അവസ്ഥയിലൂടെ വന്നതാണ് ഞാനും. അതുകൊണ്ട് അവൻ വളർന്നു വരുന്ന ഘട്ടത്തിലെ പ്രശ്നം മനസ്സിലാക്കാൻ എനിക്ക് സാധിയ്ക്കും.
സാമ്പത്തികം പ്രശ്‌നമാണോ എന്ന ചോദ്യത്തിന് ദാമ്പത്യ ജീവിതത്തിൽ അത് പ്രധാനപ്പെട്ട ഒന്നാണെന്നാണ് അനുശ്രീ പറയുന്നത്. എത് വിചാരിച്ച് കാശുകാരനെ വിവാഹം കഴിക്കണം എന്നല്ല, വരവിന് അനുസരിച്ച് ചിലവ് ചെയ്യാനും, ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യാനും പഠിക്കണം.
Also Read
മാളികപ്പുറം ഒരു പ്രോപ്പഗണ്ടയുള്ള സിനിമയാണ്, പൊളിറ്റിക്കൽ കറക്ടനസ്സും ഉണ്ട്; രചന നാരായണൻ കുട്ടി
ആരുടെ ഭാഗത്താണ് തെറ്റ് എന്ന ആരാധകന്റെ ചോദ്യത്തിന് രണ്ടുപേരുടെ കയ്യിലും കോമണായ തെറ്റുകൾ ഉണ്ടെന്നാണ് പറയുന്നത്. പറഞ്ഞ് തീർക്കാൻ മാക്സിമം ഞങ്ങൾ ശ്രമിയ്ക്കുന്നുണ്ട്. എവിടെ വരെ പോകും എന്ന് നോക്കാം. അമ്മയുടെ പാത പിൻതുടരണോ അച്ഛന്റെ പാത പിൻതുടരണോ എന്നത് എന്റെ ഇഷ്ടമാണ് എന്നാണ് താരം മറുപടി നല്കിയത്