മലയാള ടെലിവിഷൻ സീരിയലിൽ തിളങ്ങി നിന്ന സമയത്ത് അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്ത് ദുബായിൽ ബിസിനസ് രംഗത്തേയ്ക്ക് ചേക്കേറിയ സീരിയൽ നടനായിരുന്നു രാജീവ് റോഷൻ.
സീരിയലുകൾ മടുത്തു തുടങ്ങിയപ്പോൾ മെച്ചപ്പെട്ട സാമ്ബത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാൻ തീരുമാനിച്ചതാണെന്നു റോഷൻ പറയുന്നു.
വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. എന്നാൽ സീരിയലിനെ വെല്ലുന്ന ട്വിസ്റ്റാണ് തന്റെ ജീവിതത്തിൽ ഉണ്ടായെന്നു റോഷൻ വെളിപ്പെടുത്തുന്നു.
‘വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായിൽ ഹോട്ടൽ തുടങ്ങി. കുടുംബമായി അവിടേക്ക് പറിച്ചുനട്ടു.
പക്ഷേ ആ സമയത്താണ് ആഗോളസാമ്പത്തിക മാന്ദ്യം അലയടിച്ചത്. ബിസിനസ് നഷ്ടത്തിലായി. ഉള്ള സമ്പാദ്യമെല്ലാം പോയി.
വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എറണാകുളത്ത് ഒരിക്കൽ മൂന്ന് വീടുകൾ ഉണ്ടായിരുന്ന ഞാൻ വാടക വീട്ടിലേയ്ക്ക് കുടുംബത്തിനൊപ്പം ജീവിച്ചു രാജീവ് പറയുന്നു.