സിനിമാനടീ നടന്മാരേക്കാള്‍ ചിലപ്പോള്‍ സീരിയല്‍ താരങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്, വലിയ ജനപ്രീതി കിട്ടാറുണ്ട്. അത്തരത്തില്‍ മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിയും നടനുമായി മാറിയ താരങ്ങളാണ് കനല്‍പ്പൂവ് എന്ന സീരിയലിലെ നടന്‍ സനുവും നടി വൈഷ്ണവിയും.
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളില്‍ ഒന്നാണ്. ഹരിദാസ് ജനനി എന്നീ കഥാപാത്രങ്ങളെയാണ് താരങ്ങള്‍ ഈ സീരിയലില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സനുവിന്റെയും വൈഷ്ണവിയുടെയും ഒരു അഭിമുഖ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.
Also Read: ആദ്യമായി പ്രണയം തോന്നിയത് ഈ നടിയോട്, മനസ്സുതുറന്ന് ആസിഫ് അലി
സീരിയലിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ ഇതിലൂടെ പങ്കുവെക്കുന്നത്. എന്നാല്‍ ചില വെളിപ്പെടുത്തലുകളും സനുവും വൈഷ്ണവിയും നടത്തുന്നുമുണ്ട്. അഭിമുഖം ചില രസകരമായ ടാസ്‌കുകളിലൂടെ മുന്നോട്ട് പോകവെ സനുവിന്റെ ആറാമത്തെ ഗേള്‍ഫ്രണ്ട് ആരാണെന്ന് വൈഷ്ണവി ചോദിച്ചു.
തന്റെ പുതിയ ഗേള്‍ഫ്രണ്ട് ഇവളാണെന്നായിരുന്നു അവതാരകജനനിയെ കാണിച്ച് സനു പറഞ്ഞത്. എന്നാല്‍ നിന്റെ ഗേള്‍ഫ്രണ്ടാവാന്‍ താത്പര്യമില്ലെന്ന് രസകരമായി ജനനിയും മറുപടി നല്‍കി. എപ്പോഴെങ്കിലും സിനിമയിലുള്ള ഏതെങ്കിലും നടന്മാരോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന് ജനനി വൈഷ്ണവിയോട് ചോദിച്ചു.
എന്നാല്‍ അങ്ങനെ ഒരു ഇഷ്ടം തോന്നിയിട്ടില്ലെന്നും ക്രഷ് തോന്നിയിട്ടുണ്ടെന്നും ഹൃത്വിക് റോഷനോടാണ് ആദ്യമായി ക്രഷ് തോന്നിയതെന്നും നടി മറുപടി പറഞ്ഞു. അതിനിടെ ഓഫ് സ്‌ക്രീനിലെ ആദ്യത്തെ കിസ് ആരോടായിരുന്നു എന്ന് ജനനി വൈഷ്ണവിയോട് ചോദിച്ചു.
എനിക്ക് ആളെ അറിയാം എന്ന് വൈഷ്ണവി ഉത്തരം പറയും മുമ്പേ സനു പറഞ്ഞു. എന്നാല്‍ നിനക്ക് അറിയുന്ന ആളല്ലെന്ന് വൈഷ്ണവിയും പറഞ്ഞു. ഏറെ രസകരമായ അഭിമുഖത്തിന്റെ വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.