മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയല്‍ നടിയാണ് അമ്പിളി ദേവി. കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതല്‍ തിളങ്ങിയത് സീരിയലുകളില്‍ ആയിരുന്നു. അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു.
തന്റെ സിനിമാ കരിയര്‍ ബാല താരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. അമ്പിളി ദേവി നായികയായി എത്തിയ വിനയന്റെ സംവിധാനത്തില്‍ 2003 ല്‍ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്ക്രീനില്‍ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.
അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ നൃത്ത വിശേഷങ്ങള്‍ക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്.
ഇതിലൂടെയാണ് നടി അധികം വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് താരം. ഇപ്പോഴിതാ അമ്പിളി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഡബ്മാഷ് വീഡിയോയാണിത്. അമ്പിളിക്കൊപ്പം വീഡിയോയില്‍ സഹാതാരങ്ങളുമുണ്ട്.
ഇന്‍സ്റ്റ്ഗ്രാമിലാണ് അമ്പിളി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സദാനന്ദന്റെ സമയം എന്ന ചിത്രത്തിലെ രംഗമാണ് അമ്പിളിയും സഹതാരങ്ങളും ചേര്‍ന്ന് ഡബ്മാഷ് ചെയ്തിരിക്കുന്നത്. സീരിയല്‍ താരങ്ങളടക്കം നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്.