ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.
ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.
അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.
ഓരോ എപ്പിസോഡുകള്‍ അവസാനിക്കുമ്പോഴും മത്സരാര്‍ത്ഥികളില്‍ വീറും വാശിയുമേറുകയാണ്. ബിഗ് ബോസിലെ ഒരു തര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ചൂടുപിടിച്ച ചര്‍ച്ച. കിച്ചണ്‍ ഏരിയയില്‍ വെച്ച് ഷിജു നടത്തിയ ഒരു പരാമര്‍ശമാണ് വഴക്കിലേക്ക് എത്തിയിരിക്കുന്നത്.
സുഹൃത്തുക്കളായിരുന്ന റെനീഷയ്ക്കും സെറീനയ്ക്കും ഇടിലേക്കാണ് വഴക്ക് എത്തിനില്‍ക്കുന്നത്. ഷിജു മനീഷയെ ഒരു തമാശ പറയുന്നതിനിടെ ഹഗ് ചെയ്തിരുന്നു. വികാരങ്ങള്‍ വറ്റി വരണ്ടുവെന്നും ആളുകള്‍ കണ്ടാല്‍ സംശയിക്കില്ലെന്നുമായിരുന്നു ഷിജുവിന്റെ കമന്റ്.
ഇത് കേട്ട് വാക്കുകള്‍ സൂക്ഷിക്കണമന്നെ് ജുനൈസ് പറഞ്ഞു. ഇതിനെ സെറീന പിന്തുണച്ചു. ഡിബിള്‍ മീനിംഗിലുള്ള കോമഡികളോട് തനിക്ക് താത്പര്യമില്ലെന്ന് സെറീന തുറന്നടിച്ചു. അതിനിടെ ഷിജു പറഞ്ഞില്‍ എന്താണെന്ന് തെറ്റെന്ന് ചോദിച്ച് സപ്പോര്‍ട്ട് ചെയ്ത് ഒമര്‍ലുലു എത്തി.
അതിനിടെ മറ്റുള്ളവരെ ഉപദേശിക്കുന്നത് നല്ല കാര്യമല്ലെന്ന് പറഞ്ഞ് റെനീഷയും എത്തി. പിന്നീട് റെനീഷയും സെറീനയും തമ്മിലായി വഴക്ക്. താന്‍ ആരെയും ഉപദേശിച്ചില്ലെന്നും അഭിപ്രായമാണ് പറഞ്ഞതെന്നും സെറീന പറഞ്ഞു. ഷിജുവിവും മനീഷയും പ്രായമുള്ളവരാണ് അവര്‍ക്കെല്ലാം അറിയാമെന്നും എന്തിനാണ് ഉപദേശിക്കുന്നതെന്നും റെനീഷയും ചോദിച്ചു. ഇതോടെ തര്‍ക്കം മുറുകി.