ടിക് ടോക്കിലൂടെയും റീൽസ് വീഡിയോകളിലൂടെയും സുപരിചിതരായ കപ്പിളാണ് മനീഷും സെൻശ്രീയും. ഇരുനരും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കണ്ടന്റുകളുമായി ഇപ്പോൾ വ്ലോഗുകളുമായും സജീവമാണ്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെ കുറിച്ച് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സെൻശ്രീയും മനീഷും. തുടക്കം ഡബ്ബ്സ്മാഷിലൂടെയായിരുന്നു എന്ന് സെൻശ്രീ പരയുന്നു. അങ്ങനെയാണ് മനീഷിനെ പരിചയപ്പെടുന്നതും ഇഷ്ടത്തിൽ ആകുന്നതും. പിന്നീടാണ് ഒരുമിച്ച് ചെയ്യാൻ തുടങ്ങിയത്.സിവിൽ എൻജിനീയറിങ് കഴിഞ്ഞതാണ് മനീഷ്. സെൻ ഡിസൈനറാണ്. പ്രൊമോഷനും കാര്യങ്ങളും ഒക്കെ കിട്ടാൻ തുടങ്ങിയ സമയത്താണ് ടിക് ടോക് ബാൻ ആക്കുന്നത്. ആ സമയത്താണ് വെറുതെ യൂ ട്യൂബിലേക്ക് എത്തിയതെന്നും താരങ്ങൾ പറയുന്നു.
തന്റെ അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്. ചെറുപ്പത്തിലേ തന്നെ അവർ വേര്പിരിഞ്ഞതാണ്. അച്ഛനെക്കുറിച്ചോർക്കുമ്പോൾ നല്ല ഓർമ്മകൾ ആകില്ലേ മനസ്സിൽ ഉണ്ടാവുക. എന്നാൽ തന്റെ കുട്ടിക്കാലം അങ്ങനെ ആയിരുന്നില്ലെന്നാണ് സെൻശ്രീ പറയുന്നത്. അച്ഛൻ എന്ന നേരിയ ഓർമ്മകൾ നമ്മുടെ മനസ്സിൽ വരുമ്പോൾ തന്നെ അച്ഛൻ അമ്മയെ കഴുത്തിൽ കുത്തി പിടിക്കുന്നതും, അടിക്കുന്നതും ഒക്കെയാണ്. ഞാൻ കണ്ടു വളർന്നത് അച്ഛൻ മദ്യപിച്ചു വന്നു അടിക്കുന്നതും മറ്റുമാണ്. ആ ഒരു സ്നേഹം ഞാൻ അറിഞ്ഞിട്ടില്ല. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ കേട്ട് മടുത്ത ചോദ്യമാണ് അച്ഛൻ എവിടെ എന്നാണ്. മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് അക്കാലമത്രയും എന്ന് സെൻശ്രീ പറയുന്നു.
അച്ഛൻ പോയ ശേഷം ഞാനും അനിയനും വളർന്നത് അമ്മയുടെ വീട്ടിൽ ആണ്. അമ്മയുടെ അമ്മയും അമ്മയും ചേർന്നാണ് ഞങ്ങളെ പിന്നെ നോക്കിയത്. അമ്മ ജോലിക്ക് പോകുന്നുണ്ടായിരുന്നു എങ്കിലും ഫിനാൻഷ്യലി നല്ല ഡൌൺ ആയിരുന്നു. അമ്മമ്മ ആണ് എല്ലാം നോക്കിയത് എന്ന് പറയാം.പിന്നീട് മനീഷിന്റെ വീട്ടിലേക്ക് വന്നപ്പോൾ ആണ് അച്ഛൻ എങ്ങനെ ആണ് എന്ന് അറിയുന്നത്. സിനിമയിൽ ഒക്കെ കാണുമ്പൊൾ അച്ഛനും മകളും തമ്മിലുള്ള സീൻസ് ഒക്കെ കാണുമ്പൊൾ എനിക്ക് അതിശയം ആയിരുന്നെന്നും സെൻശ്രീ പറയുന്നു.
തനിക്ക് തന്റെ അച്ഛൻ ഇല്ലാത്ത വേദന മാറിയത് അപ്പു ജീവിതത്തിൽ വന്ന ശേഷം ആണ്. ആള് ഭയങ്കര കെയറിങ് ആണ്. തന്റെ ഒരു നോട്ടത്തിലൂടെ എന്താണ് കാര്യം എന്ന് ആൾക്ക് മനസിലാക്കാൻ ആകും. അപ്പു വന്ന ശേഷം ആണ് താൻ ഭയങ്കര ചൈൽഡിഷ് ആയെന്നും മനീഷിനെ കുറിച്ച് സെൻ ശ്രീ പറഞ്ഞു.
ഇൻസ്റ്റയിൽ ഒരു മെസേജ് ഇട്ടതിലൂടെയാണ് നമ്മൾ പരിചയപ്പെടുന്നത്. മൂന്നുവർഷത്തോളം കഴിഞ്ഞശേഷമാണ് റിലേഷനിൽ ആയത്. പ്ലസ് റ്റു വിന് പഠിക്കുന്ന സമയത്താണ് ആദ്യമായി മീറ്റ് ചെയ്തത്. താൻ ഏറെ വിശ്വാസിക്കുന്ന ഉള്ള ഒരു ചർച്ചുണ്ട് നമ്മടെ നാട്ടിൽ. അതിന്റെ മുൻപിൽ വച്ചാണ് നമ്മൾ ആദ്യമായി കാണുന്നത്. അതിനുശേഷം ആണ് നമ്മൾ കമ്പനിയിൽ ആയെന്ന് സെൻശ്രീ പറയുന്നു.
പിന്നീട്, മുഴുവൻ സമയം ഫോണിലായിരുന്നു. എപ്പോഴും ഫോണിൽ കൂടെ തന്നെ ഉണ്ടാകും അപ്പു, അത് വീട്ടിൽ ആണെങ്കിലും ഹോസ്റ്റലിൽ ആണെങ്കിലും അങ്ങനെ തന്നെ. ഇങ്ങനെ ഒക്കെ എങ്കിലും നമ്മൾ ആദ്യം പ്രണയം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. പ്രൊപ്പോസൽസ് വന്നു തുടങ്ങിയ സമയത്താണ് തമ്മിൽ വിവാഹം കഴിച്ചാലോ എന്ന് ആലോചിക്കുന്നത്. കൊറോണ സമയത്തായിരുന്നു വിവാഹം. അമ്മമ്മയോട് ആണ് ആദ്യമേ അപ്പു പെണ്ണ് ചോദിക്കുന്നത്. വിവാഹത്തിന് രണ്ടു കുടുംബവും സെറ്റ് ആയിരുന്നെന്നും സെൻശ്രീ പറഞ്ഞു.
എൻഗേജ്മെന്റ് നടത്തിയ ശേഷം ആണ് നമ്മൾ പ്രണയത്തിൽ എന്നു പോലും മനസിലാക്കുന്നത്. പിന്നെയും ഒരു വർഷത്തിന് ശേഷം ആയിരുന്നു വിവാഹം നടന്നത്. നമ്മൾക്ക് ഒരു ജോലി ഒക്കെ ആയിട്ട് വിവാഹം മതി എന്നായിരുന്നു. എന്നാൽ ലോക് ഡൌൺ സമയത്തു നടത്താം എന്ന പ്ലാൻ അപ്പുവിന്റെ ആയിരുന്നു. ആകെ ഇരുപത് പേരാണ് വിവാഹത്തിന് പങ്കെടുത്തത്. ഇപ്പോഴും ആളുകൾക്ക് പരിഭവം ഉണ്ട് അതിലെന്നും മനീഷും സെൻശ്രീയും പറയുന്നു.
മൂന്നുദിവസം കൊണ്ടാണ് വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ചെയ്തത്. ഞാൻ തന്നെയാണ് മേക്കപ് ചെയ്തത്. എങ്ങനെ ഒക്കെയോ ഞാൻ ഒരുങ്ങി മുഹൂർത്തത്തിന് എത്തി. അങ്ങനെ കല്യാണം കഴിച്ചു. അതേസമയം, അഭിമുഖത്തിനിടെ എത്തിയ മനീഷിന്റെ അമ്മയും പ്രതികരിക്കുന്നുണ്ട്. മകളെക്കാളും സ്നേഹമാണ് സെൻശ്രീക്ക് എന്ന് പ്രസന്ന പറയുകയാണ്.