വിജയ് യേശുദാസിന്റെ വീട്ടിലെ മോഷണം സത്യമോ, ദുരൂഹത ഉയരുന്നു, സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്

520

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

Advertisements

മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Also Read: ദൃശ്യം 3 വരുന്നു, ഒരുങ്ങുന്നത് അവസാന ഭാഗം, ആകാംഷയോടെ ആരാധകര്‍, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടന്നിരുന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ വിജയിയുടെ ഭാര്യ ദര്‍ശന പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. മോഷണം നല്‍കിയ പരാതി വ്യാജമാണോ എന്ന സംശയത്തിലാണ് പോലീസ് എന്ന് പ്രമുഖ ക്രൈം റിപ്പോര്‍ട്ടറായ സെല്‍വരാജ് പറയുന്നു. ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ സംഭവിച്ചതിന്റെ തനി പകര്‍പ്പായിരുന്നു ദര്‍ശന നല്‍കിയ പരാതിയിലും പറയുന്നത്.

Also Read: മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴെ അറിയാമായിരുന്നു ഞാന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് , ആരോടും പറഞ്ഞില്ലെന്നേയുള്ളൂ, തുറന്നുപറഞ്ഞ് പ്രിയ വാര്യര്‍

സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ജോലിക്കാരെയെല്ലാം വിശദമായി ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ലോക്കറിന്റെ സീക്രട്ട് കോഡ് അറിയാവുന്നത് ദര്‍ശനക്ക് മാത്രമായിരുന്നുവെന്നും ദര്‍ശനയെ ചോദ്യം ചെയ്തപ്പോള്‍ ഒരുപക്ഷേ താന്‍ ലോക്കര്‍ അടക്കാന്‍ മറന്നപ്പോഴായിരിക്കും മോഷണം നടന്നതെന്നാണ് പറയുന്നതെന്ന് സെല്‍വരാജ് പറയുന്നു.

ഒന്നുകില്‍ ഇതൊരു കള്ളക്കേസാണ്, അല്ലെങ്കില്‍ വിജയിയോ ദര്‍ശനയോ ലോക്കറില്‍ നിന്നും ആഭരണങ്ങള്‍ എടുത്ത് ആര്‍ക്കെങ്കിലും കൊടുത്ത് കാണും. സംഭവത്തില്‍ വ്യക്ത വരാന്‍ ഇരുവരോടും സ്‌റ്റേഷനില്‍ ഹാജാരാവണമെന്ന് പോലീസ് പറഞ്ഞുവെഹ്കിലും രണ്ടാളും എത്തിയില്ലെന്നും പിന്നെ ഇതെങ്ങനെ പരിഹരിക്കാനാണെന്നും സെല്‍വരാജ് പറയുന്നു.

Advertisement