മണിച്ചിത്രത്താഴ് അന്‍പത് തവണയെങ്കിലും കണ്ടു, രാജ്യത്തിന്റെ അഭിമാനമാണ് മോഹന്‍ലാല്‍ ; സെല്‍വരാഘവന്‍

52

ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലര്‍ മലയാള ചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മലയാളികള്‍ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴിന് ആരാധകര്‍ ഉണ്ടെന്നതിന് തെളിവിപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സംവിധായകന്‍ സെല്‍വരാഘവന്‍ ആണ് സിനിമയെ പുകഴ്ത്തി എത്തിയിരിക്കുന്നത്.

Advertisements

മണിച്ചിത്രത്താഴ് ഒരന്‍പത് തവണയെങ്കിലും താന്‍ കണ്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്നും സെല്‍വരാഘവന്‍ കുറിച്ചു. തന്റെ ട്വിറ്റര്‍(എക്‌സ്)പേജിലൂടെ ആയിരുന്നു സംവിധായകന്‍ പ്രശംസ. ‘മണിച്ചിത്രത്താഴ്, ഞാന്‍ ഒരു അന്‍പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസില്‍ സാറിന്റെ ഒരു ക്ലാസിക് സിനിമയാണത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് മോഹന്‍ലാല്‍ സര്‍’, എന്നാണ് സെല്‍വരാഘവന്‍ കുറിച്ചത്.

സെല്‍വരാഘവന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.

Advertisement