മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.
നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ
ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയലിലേക്ക് ചേക്കേറിയിരിക്കുകയാണ് അര്‍ച്ചന കവി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന മിനിസ്‌ക്രീനിലേക്ക് വരുന്നത്. അതേസമയം, തനിക്ക് സിനിമമയില്‍ അവരമില്ലാത്തതുകൊണ്ടാണ് സീരിയലിലേക്ക് വന്നതെന്ന് പരിഹസിക്കുന്നവര്‍ ഉണ്ടെന്ന് പറയുകയാണ് അര്‍ച്ചന.
തന്റെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് പറഞ്ഞതിനെ ഭ്രാന്ത് ആണ് തനിക്ക് എന്ന് പറഞ്ഞവരും ഉണ്ട്. പക്ഷെ അത്തരം നെഗറ്റീവ് കമന്റുകള്‍ക്ക് ഒന്നും ഞാന്‍ അധികം സീരിയസ്നസ്സ് കൊടുക്കാറില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അറിഞ്ഞപ്പോള്‍ ആശംസ അറിയിച്ച് പലരും വന്നിരുന്നു. അജു ആണ് എനിക്ക് ഏറ്റവും ആദ്യം അഭിനന്ദനം അറിയിച്ചത്. ട്രെയിലര്‍ കണ്ടിരുന്നു, നന്നായിട്ടുണ്ട്. കൊച്ചിയില്‍ ഉണ്ടാവുമല്ലോ കാണണം എന്നൊക്കെ പറഞ്ഞ് മെസേജ് ചെയ്‌തെന്നാണ് താരം വെളിപ്പെടുത്തുന്നത്. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത മെസേജ് ആയിരുന്നുവത്. വെല്‍കം ബാക്ക് എന്നൊക്കെ പറഞ്ഞ് ധാരാളം മെസേജുകള്‍ വന്നിരുന്നെന്നും അര്‍ച്ചന പറയുന്നുണ്ട്.
സിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ ഒന്നും അറിയാത്ത പത്തൊന്‍പതാമത്തെ വയസിലാണ് സിനിമയിലേക്ക് വന്നതെന്നും അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് എവിടെയോ എത്തിയേനെ എന്നും അര്‍ച്ചന പറയുന്നു. ഇത് ചെയ്യണം എന്ന് പറയുമ്പോള്‍ ഇത് ചെയ്യും, അത് എന്ന് പറയുമ്പോള്‍ അത് ചെയ്യും. അത്ര തന്നെ. പിന്നീടാണ് ഞാന്‍ സിനിമയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി തുടങ്ങിയതെന്നും താരം പറഞ്ഞു.
സീരിയലില്‍ മുന്‍പ് അവസരങ്ങള്‍ വന്നെങ്കിലും സീരിയലിലേക്കോ ഞാനോ എന്ന ചിന്താഗതിയാണ് പിന്നോട്ടടിച്ചത്. ഇപ്പോള്‍ ചിന്താഗതി മാറിയതോടെ അവസരം സ്വീകരിക്കുകയായിരുന്നു. അഭിനയിക്കുന്ന സീരിയലിലെ കഥയും കഥാപാത്രവും ഇഷ്ടമായെന്നും അര്‍ച്ചന വെളിപ്പെടുത്തുന്നു.