ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പരിചിതമായ ട്രാന്‍സ്ജെന്‍ഡര്‍ വുമണ്‍ ആണ് സീമ വിനീത്. പ്രശസ്തയായ രു ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ് താരം. മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റായ വോഡാഫോണ്‍ കോമഡി സ്റ്റാര്‍സിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.
അതേ സമയം ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. വര്‍ഷങ്ങളായി ബ്രൈഡല്‍ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്.
പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇന്‍ബോക്‌സിലും പല ഞരമ്പന്‍മാരും എത്താറുണ്ട്. അവര്‍ക്കെല്ലാം തക്ക മറുപടിയും താരം നല്‍കാറുണ്ട്. നെഗറ്റീവ് കമന്റിടുന്നവരുടെ വാ അടപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു സീമയുടെ മറുപടി.
ഒരു സ്ത്രീയാവാന്‍ വേണ്ടി താന്‍ സഹിച്ച വേദനയും ത്യാഗങ്ങളും വളരെ വലുതാണെന്ന് സീമ പറയുകയാണ്. വീട്ടില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളും ഒരു ജോലി തേടിയിറങ്ങിയ കഥയും സീമ തുറന്നുപറഞ്ഞു. സ്വന്തം വീട്ടില്‍ നിന്നും നേരിട്ടത് അവഗണനയും മാറ്റിനിര്‍ത്തലുമായിരുന്നുവെന്ന് സീമ പറയുന്നു.
പഠിപ്പും പാതി വഴിയിലുപേക്ഷിച്ചു. നാട്ടില്‍ നില്‍ക്കാന്‍ തോന്നിയിരുന്നില്ലെന്നും മരിക്കാന്‍ എന്തോ ഒരു പേടിയായിരുന്നുവെന്നും സീമ പറയുന്നു. ”എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഉറങ്ങുന്ന ആ നിലത്തെ പായയും എന്റെ കണ്ണീര് വീണു കുതിര്‍ന്ന തലയിണയും മാത്രം.” സീമ ഓര്‍ത്തു.
”അന്ന് ഒരു ജോലി അത്യാവശ്യമായി തോന്നി പത്രത്തില്‍ എന്തോ ഈ പരസ്യം കണ്ടപ്പോള്‍ ചെയ്യാന്‍ കഴിയും എന്ന് തോന്നി രോഗി പരിചരണം ആണ് വയസായ മനുഷ്യരെ നോക്കണം. രണ്ടും കല്പ്പിച്ചു വിളിച്ചു. ആ ഓഫീസിലേക്ക് ജോലിക്ക് താല്പര്യം ഉണ്ടെന്നു അറിയിച്ചു. എന്നാല്‍ നാളെ തന്നെ പോന്നോളൂ എന്നായിരുന്നു മറുപടി.”
”അന്ന് എന്റെ കയ്യില്‍ ഒരു രൂപ പോലും ഇല്ലായിരുന്നു. അമ്മയോട് എനിക്ക് ജോലി കിട്ടി നാളെ പോകണം ഒരു ഇരുന്നൂറു രൂപ തരാമോ എന്ന് ചോദിച്ചപ്പോള്‍. ഒരു പുച്ഛ ഭാവത്തോടെ ഇല്ലെന്ന് പറഞ്ഞു. അന്ന് ഒരു സുഹൃത്താണ് സഹായിച്ചത്.
ആദ്യമായി നേടിയ ജോലിയും നാലായിരത്തി അഞ്ഞൂറ് രൂപ ശമ്പളവും. അന്ന് അമ്മയോട് ചോദിച്ചപ്പോള്‍ കാശ് തരാത്തതില്‍ വിഷമം ഒന്നും തോന്നിയില്ല.” സീമ കൂട്ടിച്ചേര്‍ത്തു.
എനിക്ക് അമ്മ പൈസ തന്നില്ല, പക്ഷേ അതിനു പിറ്റേ ദിവസം അനിയന് ഹെല്‌മെറ്റ് വാങ്ങി നല്കി എന്ന് പറഞ്ഞപ്പോള്‍ എന്തോ ഒരു കുഞ്ഞ് വിഷമം വന്നു. ഇന്നലത്തെ പോലെ മനസ്സിലേക്ക് ഇന്ന് ഓടി എത്തി എന്നിലെ പഴയ ഞാന്‍.. എത്രയോ മാറിയിരിക്കുന്നു’. എന്നും സീമ പറയുന്നു.
കുറിപ്പിനൊപ്പം സീമ തന്റെ പഴയ ചിത്രവും പങ്കുവെച്ചു. ഇങ്ങനൊരു രൂപമാറ്റം വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.