നാട്ടുകാരുടെ താങ്ങും വീട്ടുകാരുടെ പ്രാർത്ഥനയും മെഡിക്കൽ സയൻസിന്റെ കരുതലും തുണച്ചില്ല വേദനകളില്ലാത്ത ലോകത്തേക്ക് ഒടുവിൽ അഥീന ജോൺ എന്ന 28കാരി യാത്രയായി. ബ്രെയിൻ സ്റ്റെം ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു അഥീന.
ബിടെക്കും എംബിഎയും കഴിഞ്ഞ് എറണാംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രിക് കോഓർഡിനേറ്റർ ആയി ജോലി ചെയ്തു വരവെ രണ്ടു വർഷം മുമ്പാണ് അഥീന ജോണിന് ക്യാൻസർ ബാധ സ്ഥിരീകരിക്കുന്നത്. ഇപ്പോൾ അഥീനയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും സാമൂഹ്യ പ്രവർത്തകയുമായ സീമ ജി നായർ.
ALSO READ
അഥീനയുടെ അമ്മ ബിൻസി വിളിച്ചപ്പോൾ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളെ കാണാൻപോയി. അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മ വന്നു. അവളെ കുറിച്ച് ഞാൻ ഒരു വ്ലോഗും ചെയ്തു ‘ശരണ്യയെ പോലെ അഥീന’ എന്നും പറഞ്ഞു. പിന്നെ അവൾ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു.- സീമ ജി നായർ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,
അഥീന വിടരും മുൻപേ കൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവൾ… കുറെ നാളുകൾക്കു മുന്നേ അഥീന മോളുടെ അമ്മ ബിൻസിയുടെ ഫോൺ കാൾ ആണ് എനിക്കു വന്നത്. ശാന്തിവിള ദിനേശേട്ടനെ വിളിച്ചാണ് എന്റെ നമ്പർ എടുത്തത്. ആ വിളി വന്ന ദിവസം എനിക്കോർമയുണ്ട്. ഞാനും ശരണ്യയുടെ നാത്തൂൻ രജിതയും കൂടി ആഴിമല അമ്പലത്തിലെ തിരുമേനിയെ കാണാൻ പോയ ദിവസം ആയിരുന്നു.
ശരണ്യയുടെ ചടങ്ങുകളെ കുറിച്ച് ചോദിക്കാനാണ് പോയത്. അന്ന് അഥീനയുടെ അമ്മ ബിൻസി വിളിച്ചപ്പോൾ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നയിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അവളെ കാണാൻപോയി. അവളുടെ കിടപ്പു കണ്ടപ്പോൾ പെട്ടെന്ന് ശരണ്യയെ എനിക്കോർമ്മ വന്നു. അവളെ കുറിച്ച് ഞാൻ ഒരു വ്ലോഗും ചെയ്തു ‘ശരണ്യയെ പോലെ അഥീന’ എന്നും പറഞ്ഞു. പിന്നെ അവൾ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു.
നെല്ലിക്കുഴി പീസ് വാലിയിൽ കൊണ്ടുപോയി ഫിസിയോ തെറാപ്പിയിലൂടെ കൈകാലുകളുടെ ചലന ശേഷി വീണ്ടെടുക്കാൻ ശ്രമിച്ചു. ഈ കഴിഞ്ഞ 18 ന് അവളുടെ പിറന്നാൾ ആയിരുന്നു, ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആ വാക്കുപാലിക്കാൻ എനിക്ക് സാധിച്ചില്ല.
ഇന്നലെ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ഒരുറക്കത്തിന്റെ രൂപത്തിൽ ഒരിക്കലും ഉണരാത്ത ഉറക്കമായി. സ്നേഹിച്ചവരെയെല്ലാം വേദനയിലാക്കി അവൾ യാത്രയായി. 18 ന് കാണാൻ വരാം എന്നു പറഞ്ഞ വാക്ക് പാലിക്കാനായി ഞാൻ ഇന്ന് അവളുടെ നാടായ നെടുങ്കണ്ടത്തിനു പോകുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാൻ. എന്നെ നോക്കി അവൾ നിഷ്‌കളങ്കമായി ചിരിക്കില്ല എന്നറിയാം, എന്നാലും…
ALSO READ
അനന്ദഭദ്രത്തിന് ശേഷം ആ ശീലമില്ല, മോളൊക്കെ വളർന്ന് വന്നപ്പോഴേക്കും അതങ്ങ് നിർത്തി : മനോജ് കെ ജയൻ