മിനിസ്‌ക്രീൻ പ്രേക്ഷകരുടെയും, ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെയും ഇഷ്ടതാരമാണ് സീമ ജി നായർ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ട് നില്ക്കുന്ന താരം കൂടിയാണ് അവർ. സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവർക്ക് വേണ്ട സഹായങ്ങൾ ചോദിക്കുന്നതിലും, അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുന്നതുലും അതീവ ശ്രദ്ധ ചെലുത്തുന്ന താരം കഴിഞ്ഞ ദിവസം പങ്കിട്ട പോസ്റ്റാണ് ശ്രദ്ധയാകർഷിക്കുന്നത്. ‘കല്ലാട്ട്മുക്ക് റോഡിലെ കുഴിയിൽ നിന്നും ഒരു ക്ലിക്ക്’, എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെ ആയിരുന്നു സീമയുടെ പോസ്റ്റ്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.”തിരുവനതപുരം കല്ലാട്ട്മുക്ക് റോഡിലെ കുഴിയിൽ നിന്നും ഒരു ക്ലിക്ക്. തല്ക്കാലം എനിക്ക് രാഷ്ടീയം ഇല്ല ..അതുകൊണ്ടു ഞാൻ U ആണ് B ആണ് എന്ന് ആരും പറയല്ലേ. പോസ്റ്റ് എഡിറ്റ് ചെയ്തു ഈ വാക്കുകൾ ചേർക്കുന്നു ..ഒരു കാര്യംകാണുമ്പോൾ അത് പറയുമ്പോൾ ..അത് രാഷ്ട്രീയവൽക്കരിച്ചിട്ടു കാര്യം ഇല്ല ..ഒരു സാധാരണ വ്യക്തി എന്ന നിലയിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്”-
ഇപ്പോഴിതാ നിമിഷനേരം കൊണ്ട് വൈറലായ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴയാണ്. ഒട്ടിമിക്ക കമന്റുകൾക്കും സീമ മറുപടി നല്കുന്നുണ്ട്. സീമ- നായരായതുകൊണ്ട് ഈ പാർട്ടിക്കാരിയാകും എന്നുള്ള ആക്ഷേപങ്ങളും പോസ്റ്റിന് താഴെ ഉയർന്നുവരുന്നുണ്ട്.
അതേസമയം സീമക്ക് പിന്തുണ അർപ്പിക്കുന്നവരും കുറവല്ല. കുഴിയിൽ ഇറങി നിന്ന് ഫോട്ടം പിടിച്ചു മുഖ പുസ്തകത്തിൽ ഇട്ടിട്ടു എനിക്ക് രാഷ്ട്രീയം ഇല്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയം പച്ച വെള്ളം പോലെ വ്യക്തം ആണെന്നാണ് കമന്റായി ഒരാൾ കുറിച്ചത്.
സീമയുടെ
മറുപടിയിലെ ഒരു ഭാഗം ഇങ്ങനെ “കഴിഞ്ഞ ദിവസം ഈ അവസ്ഥ ഞാൻ നേരിൽ കണ്ടു ..അവിടെയുള്ള പല ഫ്രണ്ട്‌സും വിഷമത്തോടെ സംസാരിച്ചു ..അനേകം പേർ ആകുഴിയിൽ വീണു ..ഇതെല്ലാം ഇവിടുത്തെ അധികാരികൾ കാണുന്നുണ്ട് ..കേൾക്കുന്നുണ്ട് . ഇനി ഞാൻ എവിടെയാണോ അപേക്ഷ കൊടുക്കേണ്ടത്” എന്നാണ് സീമ ചോദിക്കുന്നത്.
മറ്റൊരു പോസ്റ്റിൽ സീമ പറഞ്ഞത് ഇപ്രകാരമാണ്. “കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഇട്ടതിന്റെ പേരിൽ അമ്പുകളും വിമർശനങ്ങളും എൽക്കേണ്ടി വന്നു. .നായരായതുകൊണ്ടു ഇന്ന പാർട്ടി ആയിരിക്കും എന്നൊക്കെയാണ് പറഞ്ഞത്. പക്ഷെ എനിക്ക് ചുറ്റും കൂടുതലും സ്‌നേഹമുള്ളവർ ആയിരുന്നു…ഇന്നു ഞാൻ പച്ചസാരിയാണ് ഉടുത്തിരുന്നത്. അതിന്റെ പേരിലും വല്ലതും കേൾക്കേണ്ടി വരുമോ. എന്തേലും പറയാൻ കാത്തിരിക്കുന്നവർക്ക് പറയാലോ ..ഇവിടെ നമ്മൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല ..ഒരു വാക്ക് മിണ്ടിയാൽ പിന്നെ പൊടിപൂരം ആണ് ..എന്നാലും ചിലപ്പോൾ ഞാൻ പറയേണ്ടത് പറയും കേട്ടോ ..എല്ലാവർക്കും നന്മകൾ നേരുന്നു”- എന്നാണ് സീമ മറ്റൊരു പോസ്റ്റിലൂടെ പറയുന്നത്.