സിനിമയുടെ സ്‌ക്രിപ്റ്റ് ചോദിച്ച് ഞാന്‍ പുറകേ നടന്നിട്ടുണ്ട്; പക്ഷേ തരില്ല എന്നാണ് സംവിധായകന്‍ പറഞ്ഞത്; സിനിമയിലെ അനുഭവം പറഞ്ഞ് നിലീന്‍ സാന്ദ്ര

214

പ്രേക്ഷകരുടെ പ്രിയപ്പെട്ട വെബ്സീരിസുകളാണ് ‘കരിക്ക്’ലൂടെ പുറത്തെത്തുന്നത്. ഈയടുത്ത് ‘സാമര്‍ത്ഥ്യ ശാസ്ത്രം’എന്ന സീരീസ് ഏറെ ശ്രദ്ധേയമായിരുന്നു. ഈ വെബ് സീരീസിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കുടിയേറിയ താരമാണ് നിലീന്‍ സാന്ദ്ര.

‘സാമര്‍ത്ഥ്യ ശാസ്ത്രം’ സീരിസിന്റെ തിരക്കഥയും നിലീന്റെത് ആയിരുന്നു. കഴിവേറെയുള്ള താരം മുന്‍പ് കരിക്കിന്റെ തന്നെ സീരീസുകളിലും മുഖം കാണിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് വീട്ടില്‍ നിന്നും ഒരു പിന്തുണയും അഭിനയത്തിനായി ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് താരം.

Advertisements

വീട്ടില്‍ കരിയറായി സിനിമയോടാണ് തനിക്ക് താല്‍പര്യം എന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി എന്ന് നിലീന്‍ പറയുകയാണ്. സിനിമയോടാണ് താല്‍പര്യമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും തീരെ സപ്പോര്‍ട്ട് ഇല്ലായിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ വീട്ടില്‍ ഭയങ്കര പ്രശ്നമായിരുന്നു എന്നും താരം പറയുന്നു.

ഇപ്പോഴിതാ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആവാസവ്യൂഹത്തില്‍ ചെയ്ത വേഷത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

ALSO READ- ഈ പറയുന്ന സാലറി ഒന്നും സീരിയല്‍ താരങ്ങള്‍ക്കില്ല; ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകളും പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ്: വെളിപ്പെടുത്തി ഉമ നായര്‍

താന്‍ അന്ന് ഈ ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ ഇത് സ്റ്റേറ്റ് അവാര്‍ഡ് വരെ ലഭിക്കുന്ന ചിത്രമാണെന്ന് കരുതിയിരുന്നില്ലെന്ന് നിലിന്‍ പറയുകയാണ്. ഐ.എഫ്.എഫ്.കെ. പോലുള്ള വേദികളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഒക്കെ തോന്നിയിരുന്നു. അദ്ദേഹത്തിന് ഇതിന് മുന്‍പ് വന്ന ചിത്രം ഇത്തരത്തില്‍ ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയുടെ ത്രെഡ് എഴുതുന്ന സമയം മുതല്‍ എനിക്ക് കഥയറിയാമായിരുന്നെന്നും നിലീന്‍ പറയുകയാണ്.

തന്നോട് വന്ന് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. ഞാനത് ചെയ്യാം എന്നും മറുപടി കൊടുത്തു പിന്നീട് കാര്യങ്ങളെല്ലാം അതിന്റെ സ്വാഭാവികതയില്‍ തന്നെയാണ് മുന്നോട്ട് പോയത്. വളരെ ചെറിയ ബജറ്റിലും സിനിമ ചെയ്യാം എന്ന് കാണിച്ചു തന്ന ആളാണ് സംവിധായകന്‍ കൃഷാന്ദ്. അതുകൊണ്ടുതന്നെ സിനിമ പൂര്‍ത്തിയാകും എന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് ആവാസവ്യൂഹം ചെയ്യുന്നതെന്ന് നിലീന്‍ വിശദീകരിക്കുന്നു.

ALSO READ- പൈസ ഒന്നും വാരിവലിച്ച് ചിലവാക്കാറില്ല; പണി ഇല്ലാത്തപ്പോള്‍ അച്ഛനെന്നെ നോക്കി, അച്ഛന് പണി ഇല്ലാത്തപ്പോള്‍ ഞാന്‍ അച്ഛനെ നോക്കുന്നു: ലിയോണ ലിഷോയ്

താന്‍ ആവാസവ്യൂഹം സിനിമയുടെ സ്‌ക്രിപ്റ്റ് ചോദിച്ച് പുറകേ നടന്നിട്ടുണ്ട്. പക്ഷേ തരില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് നിലീന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം വന്ന് കഥ പറഞ്ഞുതന്നു. ഇതാണ് സംഭവം, സാന്ദ്രയ്ക്ക് ഇത് എങ്ങനെ അവതരിപ്പിക്കാന്‍ പറ്റുമോ അതുപോലെ ചെയ്തോ. ഇത്രയും പറഞ്ഞ് അദ്ദേഹം പോവുകയായിരുന്നു എന്നും താരം പറയുന്നു.

ആ സിനിമയില്‍ ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ക്കും രീതികള്‍ക്കും ചില വ്യത്യാസങ്ങളുണ്ട്. കൊച്ചിക്കാരുടെ ഭാഷയില്‍ വേണമല്ലോ പറയാന്‍. അതിന് എന്നെ സഹായിച്ചത് വൈപ്പിനിലുള്ള എന്റെ സുഹൃത്താണ്. അവളുടെ സംസാര രീതിയും ശൈലികളും ഒക്കെ ഓര്‍ത്തെടുത്താണ് ചെയ്തത്, അത് വര്‍ക്കായെന്നും താരം പറഞ്ഞു.

സിനിമയില്‍ തുടക്കത്തില്‍ ചെറിയ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആവാസവ്യൂഹമാണ് ശ്രദ്ധേയമായത്. കുറച്ചുകൂടി ലെങ്തും ഡെപ്തും ഒക്കെയുള്ള കഥാപാത്രമായിരുന്നു അതെന്നും താരം വിശദീകരിക്കുന്നു.

ഇതിനും ശേഷമാണ് കരിക്കിലെ സാമര്‍ത്ഥ്യ ശാസ്ത്രത്തിലേയ്ക്ക് എത്തിയത്. അതിലെ ഒരുവിധം എല്ലാവരേയും അറിയാമായിരുന്നു. കരിക്കിലേയ്ക്ക് എത്താന്‍ ഒട്ടു പ്രയാസമുണ്ടായിരുന്നില്ല. പ്രേക്ഷകര്‍ കാണുന്നതുപോലെ തന്നെ വളരെ രസകരമായ ഒരു സ്പേയ്സ് ആയിരുന്നു ആ ലൊക്കേഷനെന്നും നിലീന്‍ വെളിപ്പെടുത്തി.

Advertisement