മിമിക്രി താരവും നടനും സംവിധായകനുമായ രമേശ് പിഷാരടിയും അവതാരക ആര്യയും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവിലൂടെ ലോക മലയാളികളുടെ മനസ്സില്‍ ഇടം നേടിയിരുന്നു.
ഏറെ വ്യത്യസ്തത പുലര്‍ത്തിയിരുന്ന ഈ ടെലിവിഷന്‍ ഷോയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും എത്തിയത്.
ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം പ്രേക്ഷകര്‍ക്ക് നന്നേ ഇഷ്ടപെടാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ ആര്യ തനിക്ക് പൊല്ലാപ്പായി മാറാറുണ്ടെന്നു വ്യക്തമാക്കുകയാണ് രമേശ് പിഷാരടി.
ഒരു ദിവസം ഭാര്യയുമായി താന്‍ തിയേറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോള്‍ അടുത്തിരുന്ന ഒരു സ്ത്രീ ചോദിച്ചു, ഇത് ഭാര്യയാണോ എന്ന്, അതെ എന്ന് മറുപടി നല്‍കിയപ്പോള്‍ അവര്‍ എടുത്തടിച്ച പോലെ പറഞ്ഞു ഞങ്ങള്‍ക്കിഷ്ടം ആര്യയെ ആണെന്ന്.
തീര്‍ന്നില്ലേ എല്ലാം, ഒരു കുടുംബ പ്രശ്നത്തിനുള്ള എല്ലാ സാധ്യതയും മുന്നിലിട്ട് തന്നിട്ടാണ് അവര്‍ പോയതെന്നും രമേശ് പിഷാരടി ചിരിയോടെ പങ്കുവെയ്ക്കുന്നു, തന്നെ വെട്ടിലാക്കിയ അവര്‍ ഒരു സ്കൂള്‍ ടീച്ചര്‍ ആയിരുന്നുവെന്നും രമേശ് പിഷാരടി പറയുന്നു.