വീണ്ടുമൊരു ജൂൺ ഒന്ന് വരുമ്പോൾ സ്‌കൂളിലേക്ക് പോവുന്നതിന്റെ ആവേശത്തിലാണ് കുട്ടികൾ. സ്‌കൂളിൽ പഠിച്ച കാലത്തെ അനുഭവങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന മിനിസ്‌ക്രീൻ പരമ്പരയിലൂടെ ശ്രദ്ധേയായ നടി മോഡലിങ് രംഗത്തും സജീവമായി തുടരുകയാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അനിയനെ ഉപദ്രവിച്ച വിദ്യാർത്ഥിയെ കരണത്തിന് അടിച്ചതടക്കം സ്‌കൂളിലെ നിരവധിഓർമ്മകളാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ശ്രുതി രജനികാന്ത് പങ്കുവെച്ചത്.
‘അനിയൻ തനിക്കൊരു ദൗർബല്യം ആയിരുന്നുവെന്നാണ് ശ്രുതി പറയുന്നത്. അവൻ കരയുന്നത് കാണാൻ എനിക്ക് തീരെ ഇഷ്ടമല്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അവന്റെ ക്ലാസിൽ പഠിക്കുന്ന പയ്യൻ അവനെ തല്ലി. ആ പയ്യനെ ചെന്ന് കണ്ട് എന്തിനാണ് മോനെ ഉപദ്രവിക്കുന്നതെന്ന് ചോദിച്ച് അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. ക്ലാസ് ടീച്ചറോട് ശ്രദ്ധിക്കണമെന്നും പറഞ്ഞു. പിറ്റേന്ന് ക്ലാസിൽ നിന്നും അനിയന്റെ കൂട്ടുകാർ വന്ന് അവനെ ആ പയ്യൻ വീണ്ടും തല്ലുകയാണെന്ന് പറഞ്ഞു.
ALSO READ
അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. കാര്യമന്വേഷിക്കാൻ ചെന്ന എന്നോട് ‘ഞാൻ തല്ലും നീ വീട്ടിൽ കൊണ്ട് പോയി കേസ് കൊടുക്ക്’ എന്ന രീതിയിൽ സംസാരിച്ചു. അനിയനെ തല്ലിയതിന്റെയും എന്നോട് തർക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തിൽ ഞാൻ അവന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചു. എന്റെ അഞ്ച് വിരലിന്റെ പാട് അവന്റെ മുഖത്ത് പതിഞ്ഞ് കിടന്നു. സ്‌കൂളിൽ നിന്നും മാതാപിതാക്കളെ വിളിച്ചപ്പോൾ ആദ്യമെത്തിയത് അവന്റെയാണ്.
ഇങ്ങനെ തല്ലുന്നത് ശരിയാണോന്ന് പ്രിൻസിപ്പൽ ചോദിച്ചപ്പോൾ എന്റെ വീട്ടുകാരെ പറഞ്ഞാൽ തല്ലുമെന്ന ഉറച്ച നിലപാടിലായിരുന്നു ഞാൻ. ആ കുട്ടിയുടെ മാതാപിതാക്കൾ വലിയ പ്രശ്നമൊക്കെ ഉണ്ടാക്കി. ആ സംഭവം വലിയ പ്രശ്നമായതോടെ സീനിയേഴ്സ് ഉൾപ്പെടെയുള്ളവർ എന്നെ ഗുണ്ടയെന്ന് വിളിച്ച് തുടങ്ങി. അന്ന് ഞാൻ തല്ലിയ കുട്ടി ഇന്ന് ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും’ ശ്രുതി പറയുന്നു.
ALSO READ
സ്‌കൂളിൽ പഠിപ്പിച്ച ഒരു ടീച്ചറുമായിട്ടുണ്ടായ പ്രശ്നത്തെ കുറിച്ചും ശ്രുതി പറഞ്ഞിരുന്നു. ‘ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെങ്കിൽ നല്ല തല്ല് തരുമായിരുന്നു. ടീച്ചറൊരിക്കൽ അടിക്കാനായി വടിയെടുത്തിട്ട് പറഞ്ഞു, ‘നിന്നെ ഞാൻ തല്ലില്ല. കാരണം നിന്റെ അമ്മയുടെ കൈയ്യിൽ നിന്ന് തന്നെ ഇഷ്ടം പോലെ കിട്ടുന്നുണ്ടല്ലോ. എന്നിട്ടും നീ നന്നാകുന്നില്ല. പിന്നെ ഞാനും കൂടി തല്ലിയിട്ട് എന്തിനാണ്? എന്നാണ് ടീച്ചർ പറഞ്ഞത്. പ്രോഗ്രസ് റിപ്പോർട്ട് വാങ്ങാനൊക്കെ അമ്മ വരുമ്പോൾ എന്നെ കുറിച്ചുള്ള പരാതികൾ ടീച്ചർമാർ പറയും. അത് കേട്ട ഉടൻ അവരുടെ മുന്നിൽ നിന്ന് അടി തരുമായിരുന്നു. അതൊക്കെ കണ്ടത് കൊണ്ടാണ് ടീച്ചർ എന്നെ തല്ലാതിരുന്നത്. സ്‌കൂളിനെ കുറിച്ചോർക്കുമ്പോൾ ആ ടീച്ചറുടെ മുഖമാണ് ഓർമ്മ വരിക എന്നാണ് ശ്രുതി രജനികാന്ത് പറയുന്നത്.