മലയാളത്തിന്റെ അഭിമാനമായ ഗായികയാണ് സയനോര ഫിലിപ്പ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡ് പാട്ടുകളും വരെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള അനുഗ്രഹീത കലാകാരിയാണ് സയനോര. എആര്‍ റഹ്‌മാനോടൊപ്പം പാടാനുള്ള അവസരവും സയനോരയ്ക്ക് ലഭിച്ചിട്ടുണ്ട്.
2001ല്‍ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഗിറ്റാറിസ്റ്റ് കൂടിയായ സയനോര സംഗീത സംവിധായികയായും തിളങ്ങിയിരുന്നു.
സംഗീതത്തിന് അപ്പുറം തന്റെ നിലപാടുകള്‍ ാെകണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് സയനോര. സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്ത താരത്തിന് അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ എല്ലാത്തിനേയും പിന്തള്ളി മുന്നോട്ടുള്ള യാത്രയിലാണ് താരം.
ALSO READ- ഗൗരി കൃഷ്ണയ്ക്ക് താലിചാര്‍ത്തി മനോജ്; പൗര്‍ണമി തിങ്കള്‍ താരം ഇനി സംവിധായകന് സ്വന്തം!
ഇപ്പോഴിതാ അഭിനേത്രിയായും താരം വിസ്മയിപ്പിക്കുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തിലൂടെയാണ് സയനോര അഭിനയത്തിലേക്കും കടന്നിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളിലൂടെ കഥപറയുന്ന സിനിമയില്‍ നദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, പത്മപ്രിയ, അമൃത സുഭാഷ്, അര്‍ച്ചന പത്മിനി എന്നിവര്‍ വേഷമിട്ടിരിക്കുന്നു.
താരം പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖവും വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ താരം ഈ പരിപാടിക്ക് എത്തിയപ്പോള്‍ ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറയുന്നത്. സയനോര ധരിച്ചിരുന്ന വസ്ത്രത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
വീഡിയോയ്ക്ക് താഴെ ‘ഇവര്‍ക്ക് നാണമില്ലേ ഇങ്ങനെയൊക്കെ വസ്ത്രങ്ങള്‍ ഇട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്രയോ ആള്‍ക്കാര്‍ കാണുന്നതാണ് മാന്യമായ ഡ്രസ്സ് ധരിച്ചു വന്നു കൂടെ’
‘എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുടെ അമ്മച്ചി തുടയും കാണിച്ചു നടക്കുന്നു’
‘സയനോര എന്ന പാട്ടുകാരിയെ എനിക്ക് ഇഷ്ടമാണ് നന്നായി പാടും പക്ഷെ അവരുടെ വേഷങ്ങള്‍ എനിക്ക് ഒട്ടും ഇഷ്ടമല്ല’- എന്നൊക്കെയാണ് അധിക്ഷേപ കമന്റുകള്‍.
ഇതിനിടെ താരത്തെ പിന്തുണച്ചും നിരവധി പേരെത്തിയിരിക്കുകയാണ്. ‘നിറം കറുത്ത ഒരു പെണ്ണ് ഷോര്‍ട്‌സ് ഇട്ടാല്‍ അവള്‍ മറ്റവള്‍ എന്തൊരു ചിന്താഗതിയാണ് ഇവിടെ ഉള്ളവര്‍ക്ക്’,
‘ആണുങ്ങള്‍ അല്ല കൂടുതല്‍ പെണ്ണുങ്ങളാണ് ഇത്തരം കമന്റ് ഇടുന്നത് അവളുടെ ഇഷ്ടത്തിന് ആണ് അവള്‍ ഡ്രസ്സ് ഇടുന്നത്, ഈ നൂറ്റാണ്ടിലും തുണിയുടെ നീളം നോക്കി മാന്യത അളക്കുന്നവരാണ് മലയാളികള്‍’- എന്നാണ് വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് പലരും കുറിച്ചിരിക്കുന്നത്.