ഇതുകൂടി വായിച്ചിട്ട് പോയാമതി, ഇവിടെ വന്ന് ഇത്രയും മെഴുകിയതല്ലേ, വിമര്‍ശകര്‍ക്ക് കിടിലം മറുപടിയുമായി സയനോര

145

മലയാളത്തിന്റെ അഭിമാനമായ ഗായികയാണ് സയനോര ഫിലിപ്പ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡ് പാട്ടുകളും വരെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള അനുഗ്രഹീത കലാകാരിയാണ് സയനോര. എആര്‍ റഹ്‌മാനോടൊപ്പം പാടാനുള്ള അവസരവും സയനോരയ്ക്ക് ലഭിച്ചിട്ടുണ്ട്.

Advertisements

2001ല്‍ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഗിറ്റാറിസ്റ്റ് കൂടിയായ സയനോര സംഗീത സംവിധായികയായും തിളങ്ങിയിരുന്നു.

Also Read:ഇതൊരു വല്ലാത്ത പരിചയപ്പെടുത്തല്‍ ആയിപോയി; വിവാഹ വേദിയില്‍ വച്ച് സ്വാസികയുടെ ഭര്‍ത്താക്കന്മാരെ കുറിച്ച് പറഞ്ഞ് മാന്‍വി

സംഗീതത്തിന് അപ്പുറം തന്റെ നിലപാടുകള്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന താരമാണ് സയനോര. സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്ത താരത്തിന് അതുകൊണ്ടു തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ എല്ലാത്തിനേയും പിന്തള്ളി മുന്നോട്ടുള്ള യാത്രയിലാണ് താരം.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ താരം സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. മനുഷ്യന്‍, മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെയും, ഇപ്പോ മനുഷ്യരെ മാത്രം കാണാനില്ല എന്നായിരുന്നു സയനോര ഫേസ്ബുക്കില്‍ കുറിച്ചത്.

Also Read:ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇതും കൂടി വായിച്ചിട്ട് പോകു; ഗായിക സയനോരയുടെ പോസ്റ്റ്

ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ വിമര്‍ശിച്ചവര്‍ക്കെല്ലാം കിടിലം മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സയനോര. ഇവിടെ വന്ന് ഇത്രയും മെഴുകിയ സ്ഥിതിക്ക് ഇനി ഇതുകൂടി വായിച്ചിട്ട് പോയാ മതി എന്നും ഒരാള്‍ എങ്കിലും ഒരു ആത്മവിചിന്തനം നടത്തിയാല്‍ സന്തോഷം എന്ന കുറിപ്പോടെയായിരുന്നു തന്റെ പഴയ പോസ്റ്റ് പങ്കുവെച്ച് സയനോര കുറിച്ചത്.

സയനോരയുടെ കുറിപ്പ്

അതെന്താ മമ്മാ, ഫാത്തിമേന്റെ ഗോഡ് അല്ലാഹ് ആയത്? പിന്നെ നിരഞ്ജനേന്റെ ഗോഡ് ശ്രീകൃഷ്ണന്‍ ആണ് പോലും. എനിക്കും ഇഷ്ടാ ശ്രീകൃഷ്ണനെ. മമ്മാ പ്ലീസ് നമുക്കും കൃഷ്ണനെ ഗോഡ് ആക്കാ മമ്മാ പ്ലീസ്? സ്‌കൂള്‍ വിട്ട് വന്ന സെന കുറേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

അവളുടെ വിടര്‍ന്ന കണ്ണുകള്‍ നോക്കി ഞാന്‍ പറഞ്ഞു, ‘വാവാ ഗോഡ് ഒരേ ഒരാള്‍ മാത്രമേയുള്ളു. ആ ഗോഡ് പക്ഷേ കുറേ വേഷത്തില്‍ ഇരിക്കുന്നുവെന്നേയുള്ളു.
ഫാത്തിമ ഗോഡിനെ അല്ലാഹ് എന്നു വിളിക്കും, നിരഞ്ജന കൃഷ്ണാന്നും ശിവാ എന്നുമൊക്കെ വിളിക്കും. നമ്മള്‍ ഗോഡിനെ ജീസസ് ക്രൈസ്റ്റ് എന്നും വിളിക്കുന്നു. എല്ലാവരും സെയിം സെയിം ആണ് വാവാ’. ഇതു കേട്ടപ്പോഴാണ് മൂപ്പര്‍ക്ക് ശ്വാസം നേരെ വീണത്. പിന്നെ വേഗം കൊച്ചുടീവിയിലെ ലിറ്റില്‍ കൃഷ്ണ കാണാന്‍ ഓടി.
‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളേയും.. ഇപ്പോ മനുഷ്യരെ മാത്രം കാണാനില്ല’-

Advertisement