മലയാളത്തിന്റെ അഭിമാനമായ ഗായികയാണ് സയനോര ഫിലിപ്പ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബോളിവുഡ് പാട്ടുകളും വരെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള അനുഗ്രഹീത കലാകാരിയാണ് സയനോര. എആർ റഹ്‌മാനോടൊപ്പം പാടാനുള്ള അവസരവും സയനോരയ്ക്ക് ലഭിച്ചിട്ടുണ്ട്.
2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഗിറ്റാറിസ്റ്റ് കൂടിയായ സയനോര സംഗീത സംവിധായികയായും തിളങ്ങിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമറസ് ലുക്ക് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സ് ആണ് ഗായിക ധരിച്ചത്. ആഭരണങ്ങളൊന്നും അണിഞ്ഞിട്ടില്ല. സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങളാണിതെന്നു കുറിച്ചുകൊണ്ട് സയനോര തന്റെ പുത്തൻ ഫോട്ടോ പങ്കുവെച്ചത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആയ വിനിയാണ് സയനോരയെ ഒരുക്കിയത്.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2ന് നടന്ന ‘ഒരേ നിലാ’ സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് സയനോര ഗ്ലാമർ ലുക്കിൽ എത്തിയത്.