ഫ്‌ളാസ്‌കിൽ മദ്യം മിക്‌സ് ചെയ്താണ് അവർ സെറ്റിലെത്തുക; ഭർത്താവുമായി അകന്ന ശേഷമാണ് അവരുടെ ജീവിതത്തിൽ പാളിച്ചകൾ സംഭവിച്ചത്; കുട്ടി പത്മിനി

25417

പേരും, പ്രശസ്തിയും നല്കുന്നതിനൊപ്പം തന്നെ സിനിമ ചിലർക്കെങ്കിലും സമ്മാനിക്കുന്നത് വേദനകളാണ്. മൺമറഞ്ഞുപോയ പലരുടെയും ജീവിതമെടുത്തു നോക്കുമ്പോൾ സന്തോഷങ്ങൾക്ക് പുറമേ വേദനകളും സിനിമ നല്കിയിച്ചുണ്ടാകും. ഇപ്പോഴിതാ തെന്നിന്ത്യയിലെ താരറാണിയായി അറിയപ്പെട്ടിരുന്ന സാവിത്രിയെ കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സമ്ബത്തെല്ലാം നഷ്ടപ്പെട്ട് മദ്യത്തിനടിമയായാണ് സാവിത്രി മരിച്ചത്. കുട്ടി പത്മിനിയുടെ വാക്കുകൾ ഇങ്ങനെ; മദ്യപാനത്തിന് അടിമപ്പെട്ട സാവിത്രി അക്ക എല്ലാം വിറ്റ് കൊണ്ടിരുന്നു. ഒരു വീട് വിൽക്കാൻ നോക്കിയപ്പോൾ മകൾ വിജയ ചാമുണ്ഡേശ്വരി എതിർത്തു. അതിന്റെ പേരിൽ വിജിക്ക് മോശം പേര് വന്നു.ആ വീടും കൂടി കൊടുത്തിരുന്നെങ്കിൽ അവളും ഇന്ന് നടു റോഡിൽ ഇറങ്ങേണ്ടി വന്നേനെ.

Advertisements

Also Read
പലരും അത് വിശ്വസിച്ചു; കൈത്താങ്ങായി ലാലേട്ടൻ എന്റെയൊപ്പം ഉണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; സോഷ്യൽമീഡിയയിൽ കള്ളം പരത്തുന്നു: വെളിപ്പെടുത്തി ഹണി റോസ്

പക്ഷെ ബന്ധുക്കളെല്ലാം അവരുടെ വീടുകളും വസ്തുക്കളുമെല്ലാം ഓരോന്നായി കൈക്കലാക്കി. ബാക്കിയുണ്ടായിരുന്ന ആഭരണങ്ങളും വെള്ളിപാത്രങ്ങളുമെല്ലാം നടിയുടെ കൂടെയുണ്ടായിരുന്ന ദാക്ഷായണി, രംഗനാഥൻ എന്നിവർ കൊണ്ടുപോയി. അവസാനം വരേക്കും അവരുടെ കൈയിലുണ്ടായിരുന്നതെല്ലാം ഓരോരുത്തരായി എടുത്തു.

മോഡേൺ ലുക്കിൽ എത്തിയ നവ്യാ നായർക്ക് എതിരെ മോശം കമന്റുകളുമായി ഒരുകൂട്ടർ

അവസാനത്തെ കൂടിക്കാഴ്ചയ്ക്ക് മുമ്പ് വിചിത്ര ദാമ്ബത്യ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അപ്പോൾ പോലും സാവിത്രി അക്ക മദ്യം ഫ്‌ലാസ്‌കിൽ മിക്‌സ് ചെയ്ത് കൊണ്ട് വരും.സ്‌പോട്ടിൽ വെച്ച് കുടിക്കും. ആ സിനിമയിൽ വളരെ നന്നായി അവർ അഭിനയിച്ചു. എന്നാൽ ഓരോ ഷോട്ടിനും അവരെ എഴുന്നേൽപ്പിച്ച് കൊണ്ടുവരണം. അതൊക്കെ കണ്ടപ്പോൾ വളരെ വിഷമം തോന്നി. അവരോട് കുടിക്കരുത് എന്ന് പറയാൻ മാത്രം വലിയ ആളല്ല ഞാൻ. പാപ്പി, മേക്കപ്പ് റൂമിൽ ഫ്‌ലാസ്‌ക് വെച്ചിട്ടുണ്ട്, എടുത്ത് കൊണ്ട് വാ എന്ന് പറയും. അതിലെന്താണെന്ന് എനിക്ക് അറിയാം.

Also Read
സിനിമയിലെത്താൻ കാരണം ടിജി രവിയാണെന്ന ഉണ്ണി മുകുന്ദൻ; അത് ചെറിയൊരു തള്ള്; അത്രയേ ഉള്ളൂവെന്ന് ടിജി രവി

ഞങ്ങൾ കലാകാരൻമാരെ സംബന്ധിച്ച് മേക്കപ്പ്, സെറ്റ് തുടങ്ങിയവയെല്ലാം ദൈവത്തെ പോലെയാണ്. കുളിക്കാതെ ആരും മേക്കപ്പ് ചെയ്യില്ല. രാത്രി മദ്യപിച്ചാലും ഷൂട്ടിംഗിനിടെ ആരും മദ്യപിക്കില്ല. തൊഴിലിനോട് ഭയഭക്തി ഉണ്ടാകും. എന്നാൽ അക്ക സൈഡിലിരുന്ന് മദ്യപിക്കും.ഒരു തവണ ഞങ്ങൾ സ്റ്റാർ നൈറ്റിന് പോയപ്പോൾ അക്കയ്ക്ക് മദ്യപിച്ചിട്ട് ട്രെയ്‌നിൽ നിന്ന് ഇറങ്ങാൻ പറ്റാതായി. ഞാൻ, രാജസുലേചന തുടങ്ങിയവരെല്ലാം ഒപ്പം ഉണ്ടായിരുന്നു. ഈഗോ പ്രശ്‌നങ്ങളാണ് ജെമിനി ഗണേശൻ-സാവിത്രി ബന്ധത്തെ ബാധിച്ചതെന്നും കുട്ടി പത്മിനി പറഞ്ഞു.

Advertisement