അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു, ലൊക്കേഷനില്‍ മഞ്ജുവിനൊപ്പം അന്ന് അച്ഛനും അമ്മയും ഉണ്ടായിരുന്നു, മഞ്ജുവാര്യരെ കണ്ടുമുട്ടിയ നിമിഷങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

348

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

Also Read: ഞങ്ങള് മോളെ കാണാന്‍ അങ്ങോട്ട് വരാം, കുഞ്ഞാരാധികയെ കാണാന്‍ വീട്ടിലെത്തി കാവ്യയും ദിലീപും, സഫലമായത് ദുര്‍ഗപ്രിയയുടെ മൂന്നുവയസ്സുമുതലുള്ള ആഗ്രഹം

മഞ്ജുവിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഇപ്പോള്‍. സല്ലാപം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആദ്യ കൂടി്ക്കാഴ്ച എന്നും അപാരമായ അഭിനയ ശേഷിയുള്ള കുട്ടിയാണെന്ന് ലോഹിതാദാസ് തന്നോട് മഞ്ജുവിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ആദ്യം കാണുമ്പോള്‍ നമ്മുടെ വീട്ടിലൊക്കെയുള്ള സാധാരണ പെണ്‍കുട്ടി, എന്നാല്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ മഞ്ജു ശരിക്കും ഞെട്ടിച്ചു. വളരെ പെട്ടെന്നാണ് മഞ്ജു കഥാപാത്രമായി മാറിയതെന്നുംം ഒരൊറ്റ ഷോട്ടില്‍ തന്നെ മഞ്ജുവിനെ അഭിനേത്രിയെ മനസ്സിലാക്കിയെന്നും സംവിധായകന്‍ പറയുന്നു.

Also Read: നടി സുഹാസിനിയുമായി അന്ന് പ്രണയ ഗോസിപ്പിൽ പെട്ടപ്പോൾ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

മഞ്ജുവിനൊപ്പം ലൊക്കേഷനില്‍ അച്ഛനും അമ്മയും വന്നിരുന്നു. അന്ന് മാധവന്‍ വാര്യരെ പരിചയപ്പെട്ടുവെന്നും സൗഹൃദത്തിലായി എന്നും അദ്ദേഹത്തിന്റെ നിഴലായിരുന്നു ഗിരിജ വാര്യരെന്നും പിന്നീട് ഇടക്കൊക്കെ മഞ്ജുവിന്റെ വീട്ടില്‍ പോവാറുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

Advertisement