മലയാള സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് സത്യന് അന്തിക്കാട്. ഇതിനോടകം ഒത്തിരി ഹിറ്റ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു കാലത്ത് മലയാള സിനിമയില്‍ ഏറ്റവും അധികം സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച് കുട്ടുകെട്ടാണ് മോഹന്‍ലാല്‍ സത്യന് അന്തിക്കാട് കൂട്ടുകെട്ട്.
കുടുംബ ബന്ധങ്ങളുടെ കഥ സരസമായി പറഞ്ഞിട്ടുള്ള സത്യന് അന്തിക്കാട് എന്ന സംവിധായകന് മോഹന്‍ലാലിനെ നായകനാക്കി പറഞ്ഞിട്ടുള്ള നിരവധി സിനിമകള്‍ ഇന്നും കാലത്തെ അതിജീവിച്ച് തലയെടുപ്പോടെ നില്ക്കുന്നവയാണ്.
ടിപി ബാലഗോപാലന് എംഎ, സന്മനസ്സുള്ളവര്ക്ക് സമാധാനവും, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും, നാടോടിക്കാറ്റും, പട്ടണ പ്രവേശവും, പിന്‍ഗാമിയുമൊക്കെ മലയാളി പ്രേക്ഷക മനസ്സില്‍ ഇന്നും ഗൃഹാതുരത്വം നിറയ്ക്കുന്നുണ്ട്.
ഇപ്പോഴിതാ സത്യന് അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ നായകനായി എത്തുമെന്ന സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് സത്യന് അന്തിക്കാട് തന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകനെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കില്ലെന്നും ജീവിതഗന്ധിയായ കഥയായിരിക്കും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് ആലോചിക്കുന്നതെന്നും കുറഞ്ഞത് നാല് മാസമെങ്കിലും കഴിഞ്ഞാലെ ചിത്രം തുടങ്ങാനാവൂ എന്നും സത്യന് അന്തിക്കാട് പറയുന്നു.
ആന്റണി പെരുമ്പാവൂരാണ് സത്യന് അന്തിക്കാടിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ഏറ്റവും ഒടുവിലായി എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്തിരിക്കുന്നത്. രഞ്ജന്‍ പ്രമോദായിരുന്നു തിരക്കഥ ഒരുക്കിയത്.