മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്. പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിനുപരി ചിന്തിപ്പിക്കാനും കഴിവുള്ള നടന്‍ കൂടിയായിരുന്നു ശ്രീനിവാസന്‍.
രണ്ട് രാഷ്ട്രീയം ഒരു വീട്ടില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസന്‍.അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
ഇപപ്പോഴിതാ തന്റെ അടുത്ത സുഹൃത്തായ മോഹന്‍ലാലിനെ കുറിച്ചും സത്യന്‍ അന്തിക്കാടിനെ കുറിച്ചും പറയുകയാണ് ശ്രീനിവാസന്‍. 1987ല്‍ ഇറങ്ങിയ നാടോടിക്കാറ്റ് സിനിയുടെ ഷൂട്ടിങിനിടെ നടന്ന കഥയാണ് ശ്രീനിവാസന്‍ പറയുന്നത്.
ചിത്രത്തിലെ ‘കരകാണാ കടലല മേലെ’ എന്ന ഗാനത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും നൃത്തച്ചുവട് വെച്ചത് ഏറെ ശ്രദ്ധേയമാണ് ഇന്നും. ഈ സീനീനെ കുറിച്ചാണ് ശ്രീനിവാസന്‍ പറയുന്നത്. ജീവിതത്തില്‍ ഇതുവരെ നൃത്തം ചെയ്തിട്ടില്ലാത്ത തനിക്ക് കിട്ടിയ അടിയായിരുന്നു അതെന്നാണ് താരം പറയുന്നത്.
ആ ഗാനരംഗം ദാസനും വിജയനും കാണുന്ന സ്വപ്നമാണ്. ദുബായിലെത്തി കാശുകാരായി പെണ്‍കുട്ടികളുടെ കൂടെ നൃത്തം ചെയ്യുകയാണ്. ആയ ചിത്രീകരണ സമയം ഒരു ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. മധുരാശിയിലെ മറീന ബീച്ചില്‍ ഒരു രാത്രിയിലാണ് ചിത്രീകരിക്കുന്നത്. ഡാന്‍സ് ചെയ്യണം എന്നറിഞ്ഞപ്പോള്‍ തന്നെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി.
ഇതുവരെ ഒരിക്കലും താളാത്മകമായി ശരീരം ചലിപ്പിച്ചിട്ടില്ലാത്ത താന്‍ ഡാന്‍സ് ചെയ്യുകയോ? ബീച്ചില്‍ താന്‍ നില്‍ക്കുന്ന ഭാഗം പിളര്‍ന്ന് പാതാളത്തിലേക്ക് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച നിമിഷമാണത്. ഇതോടെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ദാസന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ വിജയന്‍ മാറി നിന്ന് കണ്ട് ആസ്വദിച്ചാല്‍ പോരേയെന്ന ചോദിച്ചെങ്കിലും അത് പറ്റില്ല സ്വപ്നം രണ്ടുപേരും ഡാന്‍സ് ചെയ്യുന്നത് ആണെന്ന് പറഞ്ഞു.
അതേസമയം തിരക്കഥ എഴുതുന്ന സമയത്ത് തന്നോട് ബഹുമാനം കാണിച്ച സത്യന്‍ അന്തിക്കാടിന്റെ മറ്റൊരു ക്രൂര മുഖം കണ്ട് ഞെട്ടി തരിക്കുകയായിരന്നു. യാതൊരു കാരുണ്യവുമില്ലാതെ താനും ഡാന്‍സ് ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെ രക്ഷിക്കാന്‍ ആളില്ലെന്ന ഘട്ടം വന്നു. ബീച്ചിലെ ഇരുട്ടില്‍ പോയി പാട്ടിനൊപ്പം ശരീരം അനക്കാന്‍ ശ്രമിച്ചു. റ്റുന്നില്ല. സ്റ്റീല്‍ കമ്പി പോലെ ശരീരം അനങ്ങാതെ നില്‍ക്കുകയാണ്.
ഈ സമയത്താണ് ഡാന്‍സ് മാസ്റ്റര്‍ ടേക്ക് വിളിച്ചത്. ഈ സമയത്ത് മറ്റേ ദുഷ്ടന്‍ മോഹന്‍ലാല്‍ പാല്‍പായസം കുടിക്കുന്നത് പോലെ, പയര്‍ പയര്‍ പോലെ ഡാന്‍സ് റിഹേഴ്സല്‍ ചെയ്യുകയാണ്. അത് കണ്ടപ്പോള്‍ അയാളുടെ മോന്തയ്ക്കിട്ട് ഒന്ന് കൊടുക്കാന്‍ തോന്നി.
ഒടുവില്‍ വേറെ വഴിയില്ലാതെ, താന്‍ ഒരു ജീവച്ഛവം പോലെ മോഹന്‍ലാലിനും ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും ഇടയില്‍ പോയി നിന്നു. പിന്നെ സംഭവിച്ചത് എന്താണെന്ന് ഓര്‍മയില്ല. താന്‍ വീഴുന്നതും പെണ്‍പിള്ളേരും മോഹന്‍ലാലുമൊക്കെ പരിഹസിച്ച് ചിരിക്കുന്നതും മാത്രമാണ് ഓര്‍മ്മ.
ഇപ്പോഴും ആ പാട്ട് ടിവിയില്‍ വരുമ്പോള്‍ മനസമാധാനത്തിന് വേണ്ടി അത് ഓഫ് ചെയ്ത് വല്ല കടല്‍ക്കരയിലും പുഴക്കരയിലും പോയി ഇരിക്കുമെന്നും ശ്രീനിവാസന്‍ പറയുന്നു.