നല്ല സിനിമയായിട്ടും പിന്‍ഗാമി വിജയിക്കാതിരുന്നതിന് കാരണം തേന്‍മാവിന്‍ കൊമ്പത്ത്: തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

39

സാമൂഹിക പ്രസക്തിയുളളതും ഗ്രാമീണഭംഗി തുളുമ്ബുന്നതുമായി സിനിമകള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്.

Advertisements

ലളിതമായി കുടുംബകഥ പറഞ്ഞുപോകുന്ന സത്യന്‍ അന്തിക്കാടിന്റെ ആഖ്യാന രീതി കുടുംബങ്ങളുടെ ഇഷ്ട സംവിധായകനാക്കി അദ്ദേഹത്തെ മാറ്റി. ഇദ്ദേഹത്തിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്ത ചിത്രമാണ് മോഹന്‍ലാലിന്റെ പിന്‍ഗാമി.

എന്നാല്‍ പ്രതീക്ഷിച്ച വാണിജ്യ വിജയം നേടാന്‍ ചിത്രത്തിനായില്ല. അന്നത്തെ വ്യത്യസ്തമായ സിനിമയായിരുന്നു പിന്‍ഗാമിയെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

‘ആ സമയത്ത് ആകര്‍ഷിക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. രഘുനാഥ് പാലേരി ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ ‘കുമാരേട്ടന്‍ പറയാത്ത കഥ’ എന്ന പേരുള്ള ഒരു കഥ എന്നോട് പറഞ്ഞു.

ഒരു മാഗസീനില്‍ കഥ പ്രസിദ്ധീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. കഥ കേട്ടപ്പോള്‍ ഞാനാണ് ഇത് സിനിമയാക്കാമെന്ന് അദ്ദേഹത്തോട് പറയുന്നത്.’

‘പിന്‍ഗാമി അന്നത്തെ വ്യത്യസ്തമായ സിനിമയായിരുന്നെവന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്‍ഗാമി റിലീസ് ചെയ്ത സമയത്ത് കൂടുതല്‍ പ്രചാരം നേടാതെ പോയത് ഇതിനൊപ്പം റിലീസ് ചെയ്ത സിനിമയുടെ പ്രത്യേകത കൊണ്ടാണ്. പിന്‍ഗാമി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷം തേന്മാവിന്‍ കൊമ്ബത്ത് റിലീസായി.’

‘എന്റെ വീട്ടിലുള്ളവരടക്കം ആദ്യം കാണാന്‍ ഉദ്ദേശിക്കുക തേന്മാവിന്‍ കൊമ്ബത്ത് ആണ്. കാരണം മോഹന്‍ലാലിന്റെ തമാശകളാണ് അതില്‍ നിറയെ.

എന്നാല്‍ നല്ല സിനിമകള്‍ കാലത്തിനപ്പുറത്തേക്കും നിലനില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’-സത്യന്‍ അന്തിക്കാട് പറയുന്നു

Advertisement