കുടുംബക്കാരുടെ പിന്തുണയില്ലാതെ വിവാഹം, മണവാട്ടിയേം കൊണ്ട് ശശാങ്കൻ നേരെ പോയത് കോമഡി സ്റ്റാർസിലേയ്ക്ക്, മിമിക്രിയും ഒപ്പം കൂലിപ്പണിയും; ശശാങ്കന്റെ ജീവിത കഥ ഏറ്റെടുത്ത് ആരാധകർ

2106

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ഷോർട്ട് ഫിലിം ആണ് വിസ്മയ. ഇവൾ വിസ്മയ എന്ന് പേരിട്ട ചിത്രം സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവളുടെ മാതാപിതാക്കൾക്കും വലിയൊരു സന്ദേശം ആണ് നൽകിയത്. ചിത്രം ഒരുക്കിയത് ശശാങ്കൻ മയ്യനാട് ആയിരുന്നു.

രണ്ടുമില്യൺ കാഴ്ചക്കാരെ നേടിയ ചിത്രത്തിൽ സ്റ്റെഫി ലിയോൺ, അരുൺ മോഹൻ, ജീവ, ശിവാനി സംഗീത്, പ്രമദം ഓമന, ജെസി പൊന്നച്ചൻ, ഉഷ മണി, പുണ്യ, ഗുലാബ് മയ്യനാടി എന്നിവരാണ് അഭിനയിച്ചത്. വിസ്മയ വൈറൽ ആയ ശേഷമാണ് ശശാങ്കന്റെ ജീവിതത്തെകുറിച്ചുള്ള വിശേഷങ്ങളും ആരാധകർ ഏറെറടുത്തിരിക്കുകയാണ്.

Advertisements

Also read
അവളെനിക്ക് ടൈം പാസ് മാത്രമാണ്; നടി രേഖയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സൂപ്പർ താരം ജിതേന്ദ്ര പറഞ്ഞതിങ്ങനെ

കൊല്ലത്ത് മയ്യനാടാണ് ശശാങ്കന്റെ നാട്. അച്ഛൻ ശശിധരൻ ക്ലാസിക്കൽ ഡാൻസറാണ് സ്വന്തമായി ബാലേ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ ശാരദ ഗായികയും ചേട്ടൻ ശരത്തും അനിയൻ സാൾട്ടസും പാട്ടുകാരും ആണ്. മൊത്തത്തിൽ കലാകുടുംബം ആണ് ശശാങ്കന്റെത്. ചെറുപ്പത്തിൽ വലിയ കലാപരമായ കഴിവുകൾ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല പിന്നീടാണ് മിമിക്രി തുടങ്ങിയതും അതിൽ തന്നെ തുടർന്നതുമെന്നും പറയുകയാണ് നടൻ.

ശശാങ്കന്റെ യഥാർത്ഥ പേര് സംഗീത് ശശിധരൻ എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് ശശാങ്കൻ. പത്താം ക്ലാസിനുശേഷം മിമിക്രിയിൽ സജീവമായി. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ എസ്.എസ്.എൽ.സി ജയിച്ചിട്ടും പഠിക്കാൻ പോയില്ലെന്നും ശശാങ്കൻ പറയുന്നു. മിമിക്രിയും ഒപ്പം കൂലിപ്പണിയും പെയിന്റിങ്ങും വാർക്കപ്പണിയും ഒക്കെ ചെയ്ത ശശാങ്കൻ പിന്നീടാണ് കലാ ലോകത്ത് സജീവം ആകുന്നത്.

മിനി സ്‌ക്രീനിൽ മാത്രമല്ല ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലും ശശാങ്കൻ ചുവടുറപ്പിച്ചു. പിന്നീട് കുറേ ചിത്രങ്ങൾ കിട്ടിയ ശശാങ്കൻ പിന്നീടാണ് മാർഗംകളിയിൽ തിരകഥാകൃത്താകുന്നത്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത് ചിത്രത്തിൽ ബിബിൻ ജോർജ് ആണ് നായകൻ.

ശശാങ്കൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് അതിവേഗം ഓർമ്മ വരുന്നത് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ‘ആദ്യരാത്രി’ സ്‌കിറ്റാണ്. ആ സ്‌കിറ്റിനു ശേഷമാണ് ശശാങ്കന്റെ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിനു തുടക്കം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പോയ വഴിയാണ് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട വ്യക്തിയെ കാണുന്നത് എന്ന് പറയുകയാണ് ശശാങ്കൻ.

പരസ്യചിത്രത്തിനായുള്ള യാത്രക്കിടയിൽ കൊല്ലം എസ്.എൻ കോളേജിന്റെ എതിർ വശത്തുള്ള ബേക്കറിയിലൊന്നു കയറിയപ്പോഴാണ് ക്യാഷ് കൗണ്ടറിലിരിക്കുന്ന പെൺകുട്ടി ശശാങ്കന്റെ ആരാധികയാണ് എന്ന് അറിയുന്നത്. അങ്ങനെ പരിചയപ്പെട്ടു. പരിചയം പതിയെപ്പതിയെ പ്രണയമായതോടെ ശശാങ്കൻ കടയിലെ നിത്യസന്ദർശകനായി മാറുകയും ചെയ്തു.

Also read
ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പെൺകുട്ടികൾ വരുന്നുണ്ട്, അവൻ ആരെയും നിരാശപ്പെടുത്തില്ല: ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞത് കേട്ടോ

അങ്ങനെ സന്ദർശനം പതിവായപ്പോഴാണ് ആ ആരാധിക തന്റെ ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ആളാണ് എന്ന് ശശാങ്കന് മനസിലാകുന്നത്. അങ്ങനെയാണ് മെർലിൻ എന്ന ആനി ശശാങ്കന്റെ ജീവിത സഖിയായി എത്തുന്നത്. കുടുംബക്കാരുടെ പിന്തുണയോടെ ആയിരുന്നില്ല വിവാഹം. വിവാഹശേഷമാണ് ആനിയുടെ കുടുംബത്തിന്റെ പിന്തുണ കിട്ടി തുടങ്ങിയത്.

മതം ആണ് ഇരുവരുടെയും വിവാഹത്തിന് തടസ്സമായിരുന്നത്. ഒടുവിൽ ഒളിച്ചോടാൻ ഇരുവരും ഉറപ്പിക്കുകയും ചെയ്തു. എന്നാൽ മണവാട്ടിയേം കൊണ്ട് ശശാങ്കൻ നേരെ പോയത് കോമഡി സ്റ്റാർസിലെ കലാകാരൻമാരും കൽപനയുമൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോയിലേക്കായിരുന്നു. കൽപ്പനയ്ക്ക് ഒപ്പം പങ്കെടുക്കുന്ന സ്‌കിറ്റാണ് ശശാങ്കൻ അവതരിപ്പിച്ചത്.

പരിപാടി കഴിഞ്ഞതും ആനിയേയും കൂട്ടി സ്വന്തം വീട്ടിലേക്കാണ് താൻ പോയതെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറയുന്നു, ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛനോട് താൻ വിവാഹം കഴിച്ചുവെന്നും പറഞ്ഞതായും പിന്നീടാണ് തന്റെ വീട്ടുകാർ അമ്പലത്തിൽ വച്ച് തങ്ങളുടെ വിവാഹം നടത്തിയതെന്നും ശശാങ്കൻ പറയുകയുണ്ടായി. പിന്നീട് ആനിയുടെ വീട്ടുകാരുടെ പിണക്കവും മാറി. ഇരുവർക്കും ഒരു മകൾ ഉണ്ട്.

Advertisement