തകര്‍ത്ത് വാരി വിജയ് പടം സര്‍ക്കാര്‍, തമിഴ്നാട് സര്‍ക്കാരിനെ വലിച്ചു കീറുന്ന ചിത്രം വേറെ ലെവല്‍ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം

51

സൂപ്പര്‍ഹിറ്റുകളായ തുപ്പാക്കിക്കും കത്തിക്കും ശേഷം ഇളയതളപതി വിജയ്യും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം സര്‍ക്കാര്‍ തിയേറ്ററുകളിലെത്തി. കേരളത്തില്‍ മാത്രം 402 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്കതിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്കുമാര്‍ അടക്കം ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്.

Advertisements

ചിത്രത്തിന്റെ ആദ്യ ഷോകകള്‍ കഴിഞ്ഞതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ടീമിന്റെ മൂന്നാമത് ചിത്രം വാനോളം പ്രതീക്ഷകള്‍ തന്നെങ്കിലും മുന്‍ ചിത്രങ്ങള്‍ക്കൊപ്പം ഉയര്‍ന്നില്ലെന്നാണ് പ്രധാനമായും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എങ്കിലും ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ പടം പ്രേക്ഷനോട് കൂറ് പുലര്‍ത്തുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങളുടെ രത്‌ന ചുരുക്കം.

വിദേശത്ത് നിന്ന് നാട്ടിൽ വോട്ട് ചെയ്യാൻ എത്തുന്ന സുന്ദർ ന്റെ വോട്ട് കള്ള വോട്ട് ചെയ്യപെടുകയും..തുടർന്ന് അതിനെതിരെ നടത്തുന്ന ശ്രമങ്ങളിൽ നിന്നും ഇവിടുത്തെ ഭരണാധികാരികളുടെ തനി സ്വരൂപം തിരിച്ചറിഞ്ഞു ജനങ്ങളുടെ സർക്കാർ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

കത്തി എന്ന ചിത്രത്തിൽ ഒരു പ്രസ്സ് മീറ്റിലൂടെ എന്തെല്ലാം ആണോ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിക്കാൻ ശ്രമിച്ചത് അതിന്റെ ഇരട്ടിയായി ഒരു മുഴുനീള ചിത്രം തന്നെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇത്തവണ മുരുഗദാസ് ഒരുക്കിയിരിക്കുന്നത്.

മുരുകദാസ് ഓഡിയോ ലൗഞ്ചിൽ പറഞ്ഞൊരു കാര്യം ഉണ്ട്“വിജയ് പോലെയൊരു ആയുധവും സൺ പിക്ചേർസും കയ്യിൽ ഉള്ളപ്പോൾ വെറുതെ ഒരു പൂ കട വെച്ചാൽ നന്നാവില്ല തീർച്ചയായും ഒരു പീരങ്കിയുമായി തന്നെ വരും”അദ്ദേഹം പറഞ്ഞത് പോലെ തന്നെ ചെയ്തു. തമിഴ്‌നാട് രാഷ്ട്രീയത്തിന് നേരെ ചൂണ്ടുന്ന ഒരു പീരങ്കി തന്നെയാണ് സർക്കാർ എന്ന സിനിമ.

വരുന്ന പ്രശ്നങ്ങൾ നേരിടാൻ സൺ പിക്ചർസും അത് കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ വിജയ് പോലൊരു താരവും ചേരുമ്പോൾ മാത്രം കൈകാര്യം ചെയ്യാൻ ധൈര്യപ്പെടുന്നൊരു വിഷയം ചിത്രം കൈകാര്യം ചെയ്തിരിക്കുന്ന വിഷയം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്വി ജയ് യുടെ സ്ക്രീൻ പ്രെസെൻസ് ഡയലോഗ് ഡെലിവറി എല്ലാം തന്നെ ചിത്രത്തിൽ മികച്ചു നിന്നു.

300 ഫാൻസ് ഷോകൾ ആദ്യദിനം കേരളത്തില്‍ നടക്കും. 51 കേന്ദ്രങ്ങളിൽ സർക്കാരിന്റെ 24 മണിക്കൂർ മാരത്തൺ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ ഏകദേശം 1700ഓളം പ്രദർശനമാണ് ഉണ്ടാകുക. ലോകമൊട്ടാകെ 3400 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുക. ഏകദേശം 50 കോടി രൂപയാണ് ആദ്യദിന കലക്ഷനായി സൺ പിക്ചേർസ് ലക്ഷ്യമിടുന്നത്.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം എ.ആര്‍ റഹ്മാനും മലയാളിയായ ഗിരീഷ്ഗംഗാധരന്‍ ചായാഗ്രാഹരണവും നിര്‍വഹിക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണല്‍ ആണ് ഈ ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.

Advertisement