സര്‍ക്കാര്‍ 200 കോടി ക്ലബ്ബ് ആഘോഷം, മുറിച്ച കേക്കിലും എ.ഐ.എ.ഡി.എം.കെയ്ക്ക് കിടിലന്‍ പണികൊടുത്ത് വിജയ്‌യും ടീമും

26

റെക്കോഡുകള്‍ കശക്കിയെറിഞ്ഞ് പ്രദര്‍ശനം തുടരുന്ന ദളപതി വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ സൂചനയുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.

Advertisements

എന്നാല്‍ ഈ പ്രശ്നങ്ങളൊന്നും ചിത്രത്തെ അത്ര കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന കണക്കുകകള്‍ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങി ഏഴുദിവസത്തിനുള്ളില്‍ ചിത്രം 200 കോടി ക്ലബിലിടം നേടി. പല കളക്ഷന്‍ റെക്കോഡും തിരുത്തിക്കുറിച്ച് സര്‍ക്കാര്‍ വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളും കഴിഞ്ഞ ദിവസം നടന്നു. വിജയാഘോഷത്തില്‍ നായകന്‍ വിജയ് സംവിധായകന്‍ എആര്‍ മുരുഗദോസ് സംഗീത സംവിധായകന്‍ എ.ആര്‍ റഹമാന്‍ ചിത്രത്തിലെ നടിമാരായ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

വിജയാഘോഷവും എ.ഐ.എ.ഡി.എം.കെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. കേക്കിനൊപ്പം മിക്‌സി, ഗ്രൈന്റര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചിരുന്നു.

വോട്ടിനു വേണ്ടി സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിടുന്ന സിനിമയിലെ രംഗങ്ങള്‍ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സിനിമ പറയുന്ന രാഷ്ട്രീയം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വിജയാഘോഷവേളയിലെ മധുര പ്രതിഷേധം. റഹമാന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Advertisement