വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും ഇപ്പോൾ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമാണ് മുകേഷ്. നായകനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള താരം കൊല്ലം എംഎൽഎ കൂടിയാണ്. മുൻകാല നായിക നടി സരിതയെ വിവാഹം ചെയ്തതോടെയാണ്മുകേഷിന്റെ സിനിമാ കരിയറിലും വളർച്ചയുണ്ടായത്.
സരിത തെന്നിന്ത്യയിലെ തന്നെ മുൻനിര നായികയായിരുന്നു ഒരു കാലത്ത്. തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരം നാല് തവണ സ്വന്തമാക്കിയിട്ടുള്ള താരംകൂടിയാണിവർ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചാണ് താരം തന്റെ സമകാലീനരായിരുന്ന മറ്റ് നായികമാരോട് മത്സരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങീ ഭാഷകളിൽ 250 ഓളം സിനിമകളിൽ സരിത അഭിനയിച്ചു. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയാണവർ.
കെ ബാലചന്ദർ സംവിധാനം ചെയ്ത മഞ്ചികി സ്ഥാനം ലേതു എന്ന സിനിമയിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നഗ്മ, വിജയശാന്തി തുടങ്ങിയ നടിമാർക്ക് പല സിനിമകളിലും ശബ്ദം നൽകിയത് സരിതയാണ്. ഇപ്പോഴിതാ സരിതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു. ആഗായം തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാലുവിന്റെ പ്രതികരണം. മറ്റുള്ള നടിമാർക്ക് സരിതയോട് ദേഷ്യമായിരുന്നുവെന്നും, അതിൽ സരിതക്ക് വിഷമമുണ്ടായിരുന്നു എന്നുമാണ് ബാലു വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 80 കളിൽ നല്ല സിനിമകൾ സരിതയെ തേടി എത്തി. ഇതിന് കാരണമായത് സംവിധായകൻ ബാലചന്ദറാണ്. സരിത അഭിനയരംഗത്തേക്ക് വന്നപ്പോൾ അന്ന് ആരും ഗൗനിച്ചിരുന്നില്ല. രണ്ട് സിനിമകൾ ചെയ്തു കഴിഞ്ഞാൽ പതിയെ അവർ പുറത്താകുമെന്നാണ് കരുതിയത്. പക്ഷേ അവരെ തേടി തുടരെ തുടരെ സിനിമകൾ വന്നു. അവരോടൊപ്പം അഭിനയിക്കില്ലെന്ന് ചില നടിമാർ പറഞ്ഞു. അന്നൊക്കെ സരിതയ്ക്ക് വിഷമം തോന്നിയിരുന്നു. നീ കരിയറിൽ വളരുന്നത് കൊണ്ടാണ് എതിർപ്പുകൾ വരുന്നത്. അതെല്ലാം അവഗണിച്ച് നീ മുന്നോട്ട് പോകൂയെന്ന് സംവിധായകൻ ബാലചന്ദർ സരിതയോട് പറഞ്ഞു.
ബാലചന്ദറിനെ ഗുരുവിനെ പോലെയാണ് സരിത കണ്ടിരുന്നത്. അഭിനയ മികവ് മൂലം ഒപ്പം അഭിനയിക്കുന്ന നായക നടൻമാർ പോലും സരിതയെ ഭയന്നു. രണ്ട് മൂന്ന് ഹീറോകൾ സരിതയുടെ കഥാപാത്രത്തെ ഡമ്മിയാക്കാൻ പറഞ്ഞു. ഒരു ഹീറോയ്ക്ക് സിനിമയുടെ റഫ് കട്ട് കണ്ടപ്പോൾ സരിതയാണ് സിനിമയിൽ തിളങ്ങുന്നതെന്ന് തോന്നി. ഇതോടെ സരിത അഭിനയിച്ച ഭാഗങ്ങളിൽ ചിലത് നീക്കാൻ ആ നടൻ സംവിധായകനോട് ആവശ്യപ്പെട്ടു. നിങ്ങൾ അഭിനയിച്ചില്ലെങ്കിലും കുഴപ്പമില്ല, സരിതയുടെ സീനുകൾ മാറ്റാൻ പറ്റില്ലെന്നാണ് അന്ന് സംവിധായകൻ പറഞ്ഞത്.
അതേസമയം വിവാഹമോചനത്തോടെ അവർ ഇന്ത്യയിൽ നിന്നും ദുബായിലേക്ക് ചേക്കേറി. അതിനിടയിൽ താരം തിരിച്ച് വരവ് നടത്തിയിരുന്നു. ആ സമയത്ത് പ്രൊഡക്ഷൻ ഡിസൈനറായിട്ടാണ്് താരം പ്രവർത്തിച്ചിരുന്നത്. കഴിവുകൾ വളരെ അധികമുള്ള നടിയാണവർ. പക്ഷേ സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോൾ നമ്മളവരെ മറന്നു. ഇപ്പോൾ ശിവകാർത്തികേയൻ നായകനായ മാവീരൻ എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം എന്നാണ് ചെയ്യാറു ബാലു പറയുന്നത്.
നടി സ്വാതി റെഡ്ഡിയും ഭർത്താവും പിരിയുന്നു! അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..