മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലും അവിടെ നിന്നും സിനിമയിലും എത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. ഒരു റിയാലിറ്റി ഷോ അവതരിപ്പിച്ച് കൊണ്ടാണ് ജയസൂര്യ ആദ്യം പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തില്‍ കൂടിയാണ് താരം മലയാള സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.
മികച്ച സ്വീകരണം ആണ് ആദ്യ ചിത്രം മുതല്‍ക്കെ ജയസൂര്യയ്ക്ക് ലഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹതാരമായും തനിക്ക് കിട്ടിയ വേഷങ്ങള്‍ എല്ലാം ജയസൂര്യ മികച്ചതാക്കി. നിരവധി വ്യത്യസ്ത വേഷങ്ങള്‍ ആണ് ജയസൂര്യയെ കാത്ത് മലയാള സിനിമയില്‍ നിന്നുമെത്തയത്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ സൂപ്പര്‍ താരങ്ങളില്‍ ശ്രദ്ധേയനായ താരമാണ്. ജയസൂര്യയുടെ ഭാര്യ സരിതയാകട്ടെ ആരാധകര്‍ക്ക് ആമുഖങ്ങളൊന്നും ആവശ്യമില്ലാത്ത ഒരാളാണ്. ഡിസൈനിങ്ങ് മേഖലയില്‍ സരിതക്ക് നിരവധി ആരാധകരാണ് ഉള്ളത്. നടന്റെ ഭാര്യ എന്നതിലുപരി പ്രൊഫഷണലി തന്റെ ഐഡന്റിറ്റി സൂക്ഷിക്കുന്നയാളാണ് സരിത. ഡിസൈനിങ്ങ് രംഗത്തെ സരിതയുടെ കഴിവ് ഏവര്‍ക്കും അറിയുന്ന കാര്യമാണ്.
ജയസൂര്യയുടെ മിക്കവാറും എല്ലാ ട്രെന്‍ഡിങ്ങ് വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യുന്നത് സരിത തന്നെയാണ്. തുടക്കത്തിലെ അതേ പ്രണയം ഇപ്പോഴും സൂക്ഷിക്കുന്നവരാണ് തങ്ങളെന്ന് ഇരുവരും പലപ്പോഴായി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. അവതാരകനായി ജോലി ചെയ്തിരുന്ന സമയത്താണ് ജയസൂര്യയും സരിതയും പ്രണയത്തിലാവുന്നത്. പിന്നീട് സിനിമയിലെത്തിയപ്പോഴും പ്രണയം ഇരുവരും കൈവിട്ടില്ല.
2004ലാണ് ജയസൂര്യ സരിതയെ വിവാഹം ചെയ്തത്. ഞാന്‍ ടെന്‍ഷനടിച്ചാലും എന്നെ കൂളാക്കുന്ന ആളാണ് ജയസൂര്യയെന്നും പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് ജയനെന്നും സരിത പറയുന്നു. ‘ഇത്രയും സംസാരിക്കാന്‍ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. അതുപോലെ തന്നെ ഷൂട്ട് കഴിഞ്ഞെത്തിയാല്‍ ഭാര്യയേയും മക്കളേയും കൂട്ടി പുറത്ത് പോവുന്ന പതിവുണ്ട് ജയസൂര്യയ്ക്ക്. ഡ്രൈവിന് പോവുമ്പാള്‍ മക്കള്‍ക്ക് ഐസ്‌ക്രീമൊക്കെ മേടിച്ച് കൊടുക്കും. തിരിച്ച് വരുമ്പോഴേക്കും കാറില്‍ കിടന്ന് അവര്‍ ഉറങ്ങും.’
അദ്വൈത്, വേദ എന്നിങ്ങനെ രണ്ട് മക്കളാണ് സരിതയ്ക്കും ജയസൂര്യയ്ക്കുമുള്ളത്. സംവിധാനത്തിലടക്കം ഈ ചെറിയ പ്രായത്തില്‍ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് ജയസൂര്യയുടെ മകന്‍ അദ്വൈത്. അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന് പേരിട്ട ഹ്രസ്വ ചിത്രം നിര്‍മിച്ചത് ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ്. മുമ്പ് ഗുഡ് ഡേ എന്ന ഹ്രസ്വ ചിത്രവും അദ്വൈത് ചെയ്തിട്ടുണ്ട്.
മൂത്തമകന്‍ അദ്വൈത് ജനിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയസൂര്യയ്ക്കും സരിതയ്ക്കും വേദ ജനിച്ചത്. മകളുടെ ജനനത്തെ കുറിച്ച് സരിത ജയസൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ആദി ജനിച്ച് ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അമ്മയാകാനൊരുങ്ങിയപ്പോള്‍ അതൊരു പെണ്‍കുഞ്ഞാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അപ്പോള്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാകുമല്ലോ.’ ‘ഗര്‍ഭകാലം ഏഴാം മാസമായപ്പോഴേക്കും എന്റെ മനസില്‍ എപ്പോഴും വേദ എന്നൊരു പേര് ഓടിയെത്തുമായിരുന്നു. കുഞ്ഞിന്റെ ജെന്‍ഡര്‍ അറിയില്ല. എങ്കിലും അതൊരു പെണ്‍കുഞ്ഞായിരിക്കുമെന്ന് മനസ് പറഞ്ഞു. ആ പേര് ഉരുവിട്ടുകൊണ്ടേയിരുന്നു. അത് ഞാന്‍ ജയനോട് പറഞ്ഞിരുന്നു.’
‘പ്രസവസമയത്ത് പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. വേദ എന്നാല്‍ അറിവ് എന്നാണര്‍ഥം. എനിക്ക് കുഞ്ഞുവിനെക്കുറിച്ച് എത്ര ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടെങ്കിലും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അവളാണ്. അവള്‍ ഒരു നല്ല കുഞ്ഞായി മൂല്യങ്ങളുള്ള കുഞ്ഞായി വളരുക എന്നതാണ് എന്റെ സ്വപ്നം. വിദ്യാഭ്യാസത്തിനും മേലെയാണല്ലോ മൂല്യങ്ങള്‍.’സരിതയും ജയസൂര്യയുമെല്ലാം വേദയെ കുഞ്ഞുവെന്നാണ് ഓമനിച്ച് വിളിക്കുന്നത്.
‘സന്തോഷം മാര്‍ക്ക് ഓറിയന്റഡ് അല്ല. ഭാവിയില്‍ അവളൊരു കരുത്തയായ സ്ത്രീ ആകണമെന്നാണ് എന്റെ ആഗ്രഹം. തന്റെ സ്വപ്നങ്ങള്‍ സഫലീകരിക്കുകയും അതിനൊപ്പം മറ്റുള്ളവര്‍ക്ക് വില കല്‍പിക്കുകയും ചെയ്യുന്ന ഒരാളാകണം. അവളുടെ ആഗ്രഹങ്ങള്‍ അത് ശരിയായ വഴിയിലൂടെ നേടിയെടുക്കാനവള്‍ക്ക് സാധിക്കട്ടെ. ഈ എട്ടാം വയസില്‍ അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാത്രമേ അറിയാറായിട്ടുള്ളൂ. സ്വപ്നമെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ്’-സരിത പറയുന്നു.