ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സരയു മോഹന്‍. നിരവധി വ്യത്യസ്ത സിനിമകളിലൂടെയും സീരിയലുകളിലൂടെയും കൂടി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സരയൂ ടിവി പരിപാടികളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ ജീവിതത്തിലെ പല പ്രധാന വിവരങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മാത്രമല്ല അടുത്തിടെ സരയു സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറല്‍ ആയിരുന്നു.

സിനമാ സീരിയല്‍ പ്രവര്‍ത്തകനായ സുനില്‍ ആണ് സരയു മോഹന്റെ ഭര്‍ത്താവ്. 2016 ലായിരുന്നു ഇവരുടെ വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും ആദ്യമായി കാണുന്നത് സനല്‍ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ്. പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടര്‍ന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയതും പിന്നീട് പ്രണയത്തിലായതും.
അതേ സമയം തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള സരയുവിന്റെ വാക്കുകള്‍ ആണ് ഇപ്പോള്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബസിംഗ ഫാമിലിയില്‍ സരയുവും സനലും ഗോവിന്ദ് പത്മസൂര്യയുടെ അതിഥികളായെത്തിയിരുന്നു. ഈ സമയത്താണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സരയുവും സനലും മനസ് തുറന്നത്.
ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തിയത് രചന ചേച്ചിയാണ് എന്നാണ് സരയു പറയുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ് സിനിമയുടെ സെലിബ്രേഷനിടയിലായിരുന്നു അത്. സനല്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നു. രചന ചേച്ചിക്കൊപ്പമായാണ് പോയത്. ഇത് സനല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും സരയൂ വെളിപ്പെടുത്തി.
സനല്‍ ഇതിനുശേഷം നല്ലൊരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. അതില്‍ ഒരു ബൈറ്റിന് വേണ്ടി വിളിച്ചിരുന്നു. പിന്നീട് വര്‍ഷമെന്ന ചിത്രത്തിന്റെ ലൊക്കേഷനിില്‍ വെച്ചാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. അവിടെ വെച്ചാണ് പ്രൊപ്പോസ് ചെയ്തത്. സിനിമ റിലീസ് ചെയ്യുമ്പോഴേക്കും കാര്യങ്ങള്‍ ഏകദേശം തീരുമാനമായിരുന്നെന്നും സനലാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും സരയൂ പറഞ്ഞു. എന്നാല്‍ അതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നായിരുന്നു സനലിന്റെ തമാശ രൂപത്തിലുള്ള മറുപടി.
സരയൂ ഫ്രണ്ട്ലിയായിരുന്നു. പ്രൊപ്പോസ് ചെയ്തപ്പോള്‍ യെസും പറഞ്ഞില്ല, നോയും പറഞ്ഞില്ല. മാക്സിമം യെസ് പറയിക്കാനുള്ള ശ്രമത്തിലായിരുന്നു എന്ന് സനല്‍ പറഞ്ഞപ്പോള്‍ എന്തൊരു സ്നേഹമായിരുന്നു ആ സമയത്തൊക്കെ എന്റെ പൊന്നോ എന്നായിരുന്നു സരയു പറഞ്ഞത്. സമയമെടുത്താണ് സരയു എന്നോട് ഇഷ്ടം പറഞ്ഞത്. രണ്ട് മാസത്തിന് ശേഷമായാണ് സരയു എന്നോട് തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും സനല്‍ വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം, താന്‍ അന്നൊക്കെ കല്യാണമേ വേണ്ടെന്നൊക്കെയുുള്ള തീരുമാനത്തിലായിരുന്നു. അങ്ങനെയുള്ള ജീവിതം ശരിയാവുമോ എന്നൊക്കെയായിരുന്നു ആശങ്ക. നല്ലൊരു ഫ്രണ്ടായിരിക്കണം ഭര്‍ത്താവ് എന്നുമുണ്ടായിരുന്നു. അതാണ് സമയമെടുത്ത് ഇഷ്ടം പറഞ്ഞത്. ഇതിലും നല്ലൊരു ഓപ്ഷന്‍ കിട്ടാനില്ല എന്ന് പിന്നീടെനിക്ക് മനസിലായെന്നും സരയൂ പറയുന്നു.