കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത ആളല്ല താന്‍; ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് എന്ന് ശരണ്യ; പോസ്റ്റ് വൈറല്‍

5199

കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

Advertisements

നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്.

ALSO READ- പ്ലസ്ടു കഴിഞ്ഞ് വീട് വിട്ടിറങ്ങിയ ഉടനെ പ്രണയം അമ്പലത്തിലെ പൂജാരിയോട്; പെങ്ങള്‍ മറ്റൊരു വീട്ടില്‍ രാജകുമാരിയെ പോലെ ജീവിക്കുന്നുവെന്ന് അശ്വിന്‍

ശരണ്യയുടെയും ബിസിനസ്സ് മാന്‍ മനേഷിന്റെയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു. മനേഷിന്റെ കുടുംബത്തിന്റെ ആഗ്രഹമായിരുന്നു ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നതെന്ന് ശരണ്യ പറയുന്നു.

താരം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരം പങ്കുവച്ച പോസ്റ്റ് വൈറലാവുകയാണ്. രണ്ട് ചിത്രങ്ങളാണ് ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ താന്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് എന്ന് ശരണ്യ ആനന്ദ് പറയുന്നു. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം മനേഷും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ALSO READ- ‘മോഹന്‍ലാല്‍ കുടിച്ച ഗ്ലാസില്‍ നിന്നും മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞു; അത് വലിയ ഭാഗ്യമാണ്’; ഷൂട്ടിങിന് ശേഷം ഡിന്നറിന് ക്ഷണിച്ചെന്നും സ്വാസിക

രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ഇനി നമ്മള്‍ ഒരുമിച്ചുള്ള വരാനിരിയ്ക്കുന്ന വര്‍ഷങ്ങള്‍ സങ്കല്‍പിയ്ക്കുന്നതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും മറ്റൊന്നും എനിക്ക് തരുന്നില്ല-താരം പറയുന്നതിങ്ങനെ.

‘ഞാന്‍ നിന്നെ സ്നേഹിയ്ക്കുന്നു, ജീവിത കാലം മുഴുവന്‍ ഓരോ ദിവസവും നിന്നെ സ്നേഹിയ്ക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിന്നെ വിശ്വസിയ്ക്കും എന്നും, നിന്നില്‍ വിശ്വസിയ്ക്കും എന്നും ഉറപ്പ് നല്‍കുന്നു.’- ഇന്‍സ്റ്രഗ്രാം കുറിപ്പില്‍ ശരണ്യ പറയുന്നു.

Advertisement