സീരിയല്‍ സംവിധായകന്‍ രഞ്ചിത്തിന്റെ ഭാര്യ ശരണ്യയുടെ മരണത്തിന് പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

58

കണ്ണൂര്‍: നാടകനടിയും സിനിമാ-സീരിയല്‍ സംവിധായകന്‍ രഞ്ജിത്ത് മൗക്കോട്ടിന്റെ ഭാര്യ ശരണ്യാ നാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രഞ്ജിത്തിന്റെ അപഥ സഞ്ചാരമാണ് ശരണ്യയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Advertisements

അയലത്തെ സുന്ദരി, സിബിഐ ഡയറിക്കുറിപ്പ് എന്നി പരമ്പരകളില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണു രഞ്ജിത്ത്. സിനിമാ മേഖലയിലെ പ്രമുഖനെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ശരണ്യയെ പ്രണയിക്കുകയും പിന്നീട് കൈയ്യൊഴിയുകയുമായിരുന്നുവെന്നും തുടര്‍ന്ന് ശരണ്യ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഇയാള്‍ വിവാഹം ചെയ്യാമെന്നു സമ്മതിച്ചതെന്നും വിവരമുണ്ട്.

വിവാഹശേഷവും ഇവരുടെ കുടുംബജീവിതം സ്വസ്ഥമായിരുന്നില്ല. രഞ്ചിത്തിന്റെ ദുര്‍നടപ്പില്‍ മനംനൊന്താണ് രഞ്ജിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തത്. ശരണ്യ മുമ്പു വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു എങ്കിലും അതു വിജയിച്ചില്ല എന്നു ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാധാരണ കുടുംബമായിരുന്നു എങ്കിലും രഞ്ജിത്ത് ആഢംബര പ്രിയനായിരുന്നു. ഇതായിരുന്നു പ്രശ്‌നങ്ങള്‍ക്കു കാരണം. സിനിമ മേഖലയിലെ പ്രമുഖനെന്ന വ്യാജേന സ്ത്രീകളെ സ്വാധിനിക്കാറുണ്ടായിരുന്നു.

ഇങ്ങനെ സ്വാധിനിക്കുന്നവരെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതും ശരണ്യയെ വിഷമിപ്പിച്ചിരുന്നു എന്നും പറയുന്നു. ഇതിന്റെ പേരിലും വീട്ടില്‍ കലഹങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ രഞ്ജിത്ത് കുട്ടിയുടെ സ്വര്‍ണ്ണം പണയം വയ്ക്കുകയും ഇതു തിരിച്ച് എടുത്തുതരണം എന്നു ശരണ്യ ആവശ്യപ്പെടുകയുമായിരുന്നു.

വീട്ടില്‍ പോകുന്നതിനു മുമ്പ് കുട്ടിയുടെ സ്വര്‍ണ്ണം എടുത്തു തരണം എന്ന് ആവശ്യം കലഹത്തിലെത്തുകയും ഇത് ആത്മഹത്യയില്‍ അവസാനിക്കുകയുമായിരുന്നു എന്നു പറയുന്നു. ഇതു കൂടാതെ മരക്കുന്നതിനു കുറച്ചുനാള്‍ മുമ്പു ശരണ്യ ഇട്ട ഫേസ്ബുക്ക് പോസ്റ്റും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ഭര്‍ത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ശരണ്യയുടെ പോസ്റ്റ്. പോസ്റ്റ് കണ്ട് എന്താണ് ഇങ്ങനെ ഇടാനുള്ള കാരണം എന്നു ചോദിച്ചവരോടു കാരണം ഉണ്ട് എന്നും അതിവിടെ പറയാന്‍ പറ്റില്ല ഫോണില്‍ പറയാം എന്നും ശരണ്യ ഫേസ്ബുക്കിലൂടെ മറുപടി നല്‍കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ശരണ്യയുടെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.

Advertisement