ഭര്‍ത്താവിന് ഒരു പണി കൊടുക്കാന്‍ ചോദ്യങ്ങളുമായി ശരണ്യ ആനന്ദ്; ഒടുവില്‍ ഭര്‍ത്താവിനോട് തോറ്റ് തുന്നംപാടി നാണക്കേടും; വൈറലായി ആരാധകരുടെ വേദികയുടെ വീഡിയോ

134

കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ.

ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്.

Advertisements

അതേസമയം, സീരിയലിലെ വില്ലത്തിയും ക്രൂരയുമായ വേദിക യഥാര്‍ത്ഥ ജീവിതത്തില്‍ പാവമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

താരം ഈ വീഡിയോയില്‍ഭര്‍ത്താവിനോട് ഓരോ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ആര്‍ക്ക് ആരെ കൂടുതല്‍ അറിയാമെന്ന അടിക്കുറിപ്പോട് കൂടെയായിരുന്നു ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ALSO READ- എല്ലാ സമയത്തും മറ്റുള്ളവരെ ബോധ്യപ്പെടുത്താനാകില്ല; മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിച്ച് കൊടുക്കുന്ന പരിപാടി ഞാന്‍ എന്നേ അവസാനിപ്പിച്ചു: പൃഥ്വിരാജ്

ആദ്യം താരം മനീഷിനോട് ചോദിച്ചത് കല്യാണത്തിന് ആദ്യ മേക്കോവറില്‍ താന്‍ ഏത് കളര്‍ ഫോട്ടോയാണ് വെച്ചത് എന്നയിരുന്നു. എന്നാല്‍ അതിന് മറുപടി പറയാന്‍ മനീഷിനായില്ല. തുടര്‍ന്നുള്ള ശരണ്യയുടെ ചോദ്യങ്ങള്‍ എല്ലാം കോമഡിയാണ്.

ശരണ്യയുടെ ആദ്യത്തെ സിനിമ ഏതാണെന്നുള്ള ചോദ്യത്തിന് മനീഷ് വ്യക്തമായ മറുപടി പറഞ്ഞു. ശരണ്യയോട് തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നുള്ള ചോദ്യത്തിന്ന് ശരണ്യ നല്‍കിയ മറുപടി വിരാട് കോലി എന്നായിരുന്നു. തന്റെ സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചപ്പോഴും മനീഷ് ശരണ്യയ്ക്ക് നല്‍കിയ മറുപടി കൃത്യമായിരുന്നു.

ALSO READ- വിനയ പ്രസാദിനെ നേരിട്ട് കാണാതെ ഞാന്‍ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത് ഈ കാരണം കൊണ്ട്; മണിച്ചിത്രത്താഴിലേക്ക് എത്തിയപ്പോള്‍ ഫാസില്‍ പറഞ്ഞതിങ്ങനെ

അതേസമയം, ഗെയിം തുടങ്ങുമ്പോള്‍ മനീഷ് പറഞ്ഞിരുന്നത് ഗെയിമില്‍ താനാണ് ജയിക്കുക എന്നായിരുന്നു.അതുപോലെ തന്നെ ജയിച്ചത് മനീഷ് ആയിരുന്നു. നിങ്ങള്‍ ഫാന്‍സുകാരുടെ വിജയമാണ് ഇതെന്നും, തന്നെ ജയിപ്പിച്ചത് നിങ്ങളാണെന്നും മനീഷ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളും ഇരുവര്‍ക്കുമുണ്ട്. ഇരുവരും ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്തതും സമ്മാനം നേടിയതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisement