നീല ഗൗണില്‍ സുന്ദരിയായി ശരണ്യ ആനന്ദ്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി

41

ഇന്ന് മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാകും , എന്നാൽ യഥാർത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവർക്കും അത്ര പരിചിതമല്ല. 

നെഗറ്റീവ് റോളിൽ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്. ഇതിലൂടെ വിശേഷം പങ്കുവെച്ച് ശരണ്യ എത്താറുണ്ട്. ഒരു അഭിനേത്രി മാത്രമല്ല, നല്ലൊരു ഡാൻസറും മോഡലുമാണ് ശരണ്യ.

Advertisements

ഇപ്പോഴിതാ പുതിയ കുറെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. നീല ഗൗണിൽ സുന്ദരിയായി തനി നാടൻ രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ശരണ്യ.

ശരണ്യ ആരാധകരെ പോലെത്തന്നെ പ്രകൃതി സ്‌നേഹികൾക്കും ഇഷ്ടപ്പെടുന്നതാണ് പോസ്റ്റ്. കായൽക്കരയിൽ ആണ് ചിത്രങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. നല്ല ചിരിയോടെ പോസ് ചെയ്യുന്ന താരത്തിന് നിരവധി ലൈക്കുകളാണ് ആരാധകർ നൽകുന്നത്. സോഷ്യൽ മീഡിയയിൽ സജീവം ആണ് ശരണ്യ.

Advertisement