ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക്, മത്സരം കടുത്തപ്പോള്‍ പുറത്തായി ശരണ്യ, തെറ്റുകള്‍ ചൂണ്ടിക്കാട്ടി ശരണ്യ ആനന്ദ്

109

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. അമ്പതിലേറെ ദിവസങ്ങള്‍ പിന്നിട്ട് കുതിക്കുകയാണ് ഷോ. കടുത്ത മത്സരമാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Advertisements

അതിനിടെ ഒത്തിരി മത്സാര്‍ത്ഥികള്‍ ഷോയില്‍ നിന്നും പുറത്തുപോവേണ്ടിയും വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഷോയില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥിയാണ് ശരണ്യ ആനന്ദ്. ഷോ അന്തിമ ഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്ന വേളയിലായിരുന്നു ശരണ്യയുടെ പുറത്തുപോകല്‍.

Also Read:ഷാരൂഖ് ഖാന്റെ മന്നത്ത് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു, വേണ്ടെന്നുവെച്ചത് പിതാവിന്റെ വാക്കുകള്‍ കാരണം, വെളിപ്പെടുത്തലുമായി സല്‍മാന്‍ ഖാന്‍

ശരണ്യ പുറത്താകാന്‍ കാരണം പുറത്തുണ്ടായ ജനപ്രീതി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതിരുന്നത് തന്നെയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വോട്ടിംഗ് കുറവായതിനാല്‍ നേരത്തെ തന്നെ പുറത്തുപോവേണ്ട വ്യക്തിയായിരുന്നു ശരണ്യ.

എന്നാല്‍ ഭാഗ്യം കൊണ്ടാണ് ഇതുവരെ എത്തിയതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ശരണ്യയ്ക്ക് ശരിക്കും ബിഗ് ബോസ് ഷോ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ബിഗ് ബോസിലെ ടാസ്‌കുകളും ഗെയിമുകളും പൂര്‍ണ്ണ സാധ്യതകളില്‍ കളിച്ചിട്ടില്ല.

Also Read:പ്രേക്ഷകര്‍ക്ക് മടുക്കുമ്പോള്‍ അഭിനയം നിര്‍ത്തും, കുറേ പണം ഉണ്ടായാല്‍ സമാധാനമുണ്ടാവുമെന്ന് പറയുന്നതൊക്കെ വെറുതെ, മനസ്സുതുറന്ന് മഞ്ജു വാര്യര്‍

ഷോയില്‍ വ്യക്തിപരമായി അടയാളപ്പെടുത്താവുന്ന ഒരു മത്സരാര്‍ത്ഥിയായി ശരണ്യ ഉയര്‍ന്നിട്ടില്ല. ഷോ തുടങ്ങിയപ്പോള്‍ വളരെ സൈലന്റായ മത്സരാര്‍ത്ഥിയായിരുന്നു ശരണ്യ. കംഫര്‍ട്ടബിളായ ഇടങ്ങളില്‍ ഒതുങ്ങിപ്പോയിരുന്നുവെന്നും പിന്നീട് തന്റെ ഇമേജ് മാറ്റാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് അധികം നീണ്ടില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

Advertisement