കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് എത്തുന്നത്. സംഭവത്തില്‍ പ്രിന്‍സിപ്പളിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
‘മുത്തിയമ്മ പ്രിന്‍സിപ്പാള്‍ രാജി വെക്കണം ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജെടുക്കണം’ എന്ന് പണ്ടൊരു പാട്ട് കേട്ടിട്ടുണ്ട്. കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് കോളേജിലെ പ്രിന്‍സിപ്പാളിന്റെ നടപടി കണ്ടപ്പോള്‍ ഈ പാട്ടാണോര്‍മ്മ വന്നത്. അറിയപ്പെടുന്ന ഒരു കലാകാരനെ ക്ഷണിച്ചു വരുത്തി അപമാനിക്കുകയാണവര്‍ ചെയ്തത്. അടിസ്ഥാന മര്യാദ എന്നൊന്നില്ലാത്ത ഒരാള്‍ക്കല്ലാതെ പാടിക്കൊണ്ടിരിക്കുന്ന ഗായകന്റെ കയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിച്ചു വാങ്ങാന്‍ കഴിയില്ല.
തെരുവില്‍ പോലും ആരുമത് ചെയ്യില്ല. ജാസി ഗിഫ്റ്റ് നിങ്ങളുടെ അഹങ്കാരത്തോട് തികഞ്ഞ മര്യാദയോടെ പ്രതികരിച്ചത് അദ്ദേഹത്തിന് സ്വയവും സ്വന്തം കലയോടുമുള്ള ബഹുമാനം കൊണ്ടാണ്. നിങ്ങള്‍ക്കില്ലാത്ത ഒന്നാണത്.
വിദ്യാഭ്യാസം എന്നത് പേരിനറ്റത്തെ ഡിഗ്രിവാല്‍ മാത്രമല്ല ടീച്ചറേ.. വീണ്ടും പാടാം , ‘ബുദ്ധിയുള്ള പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജെടുക്കണം’, എന്നാണ് ശാരദക്കുട്ടി പറയുന്നത്.